കുഞ്ഞുങ്ങളുടെ പിറന്നാളുകൾ നമ്മൾ വളരെയധികം ആഘോഷത്തോടെയാണ് ചെയ്യാറുള്ളത്. പക്ഷേ നമ്മൾ ഒന്നാലോചിച്ചിട്ടുണ്ടോ ചെറിയ കുട്ടികളായിരിക്കുമ്പോൾ എത്ര ആഘോഷമായി നമ്മുടെ പിറന്നാളാകും നടത്തിയാലും ചെറിയ കുട്ടികൾക്ക് അത് എന്തെങ്കിലും ഓർമ്മ ഉണ്ടാകുമോ അവർ ഓർമിക്കേണ്ട രീതിയിലും അവർക്ക് ഒരുപാട് സന്തോഷം നൽകുന്ന രീതിയിലും പിറന്നാൾ ആഘോഷിക്കുമ്പോഴാണ് ആ പിറന്നാളിന് ഒരു അർത്ഥമുണ്ടാകുന്നത്.
മാത്രമല്ല വെറുമൊരു ആഘോഷമാക്കുന്നതിൽ നിന്നും കുഞ്ഞിന്റെ പിറന്നാൾ ദിവസം മറ്റുള്ളവർക്കും ഒരുപാട് സന്തോഷം ഉണ്ടാക്കുന്ന സന്ദർഭമാകുമ്പോൾ ആ കുഞ്ഞിന്റെ ജീവിതത്തിലും അത് വളരെയധികം അനുഗ്രഹമായി തീരും. ഇത്തരത്തിൽകുഞ്ഞിന്റെ ആദ്യ പിറന്നാളിന് വലിയൊരു സമ്മാനം തന്നെയാണ് .
അച്ഛനമ്മമാർ ആ കുഞ്ഞിന് വേണ്ടി സമ്മാനിച്ചത്. ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട അച്ഛനമ്മമാരുടെ ഇടയിലാണ് അവർ ആ കുഞ്ഞിന്റെ പിറന്നാളാഘോഷിച്ചത്. അന്നേദിവസം ഒരുപാട് അച്ഛനമ്മമാരുടെ സ്നേഹമാണ് ആ കുഞ്ഞിനെ ലഭിച്ചത് ഓടിനടന്നും അവരോട് കുശലങ്ങൾ പറഞ്ഞു ആ കുഞ്ഞ് അന്നേദിവസം വളരെയധികം സന്തോഷമതിയായിരുന്നു. ചിരിച്ചു കളിച്ചും നടക്കുന്ന കുഞ്ഞിന്റെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാകും അവൾ ആ ദിവസം എത്രത്തോളം സന്തോഷവതിയാണെന്ന്.
ഇത് നമ്മൾ എല്ലാവരും തന്നെ മാതൃകയാക്കേണ്ടതാണ് ഒരുപാട് പൈസ ചിലവാക്കി പലപ്പോഴും നമ്മുടെ സന്തോഷത്തിനും ആഘോഷങ്ങൾക്കുമായി കുട്ടികളുടെ പിറന്നാൾ ആഘോഷിക്കുമ്പോൾ അവർക്ക് വേണ്ടി ഇതുപോലെ ചെറിയ ചെലവിൽ ആണെങ്കിൽ കൂടിയും അവൾക്കും മറ്റുള്ളവർക്കും സന്തോഷം നൽകുന്ന രീതിയിൽ ആഘോഷങ്ങൾ നടത്തുമ്പോൾ ആയിരിക്കും അതിന് ഒരു അർത്ഥം ഉണ്ടാകുന്നത്.