സുഹൃത്ത് ബന്ധങ്ങൾ ജീവിതത്തിൽ വളരെയധികം വിലവദിക്കാനാവാത്തതാണ് പല സൗഹൃദബന്ധങ്ങളും നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളും വലിയ ഉയരങ്ങളും ഉണ്ടാക്കുന്നു. പലപ്പോഴും മാതാപിതാക്കളോട് പറയാൻ പോലും കഴിയാത്ത കാര്യങ്ങളായിരിക്കും നമ്മൾ കൂട്ടുകാരോട് പറയുന്നത് .
കാരണം അത്രത്തോളം അടുപ്പവും അത്രത്തോളം സ്വാതന്ത്ര്യവും ആണ് നമ്മൾ ഓരോ കൂട്ടുകാരുടെയും ഇടയിലുള്ളപ്പോൾ അനുഭവിക്കുന്നത്. അതുപോലെയുള്ള കൂട്ടുകാർക്ക് എന്തെങ്കിലും സംഭവിച്ചാലോ പിന്നെ പറയണോ സ്വന്തം ജീവൻ പോലും പണയം വെച്ച് അവരെ രക്ഷിക്കാൻ മാത്രമേ സുഹൃത്തുക്കളുടെ ശ്രമിക്കുകയുള്ളൂ.
അത്തരത്തിൽ ഒരു നിമിഷം കൊണ്ട് സുഹൃത്തിന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ഇവിടെ. റോഡിലൂടെ നടന്നു പോകുമ്പോൾ പിന്നിലൂടെ വരുന്ന ഒരു വണ്ടി കൂട്ടുകാരനെ ഇരിക്കാൻ വരുകയാണെന്ന് മനസ്സിലാക്കിയോടൻ തന്നെ അടുത്ത് നിന്നിരുന്ന കൂട്ടുകാരൻ അവനെ പിടിച്ചു മാറ്റുന്നു .
എന്നാൽ അതേ നിമിഷം തന്നെ ആ വണ്ടി ചരിഞ്ഞു വീഴുകയാണ് ഉണ്ടായത്. ഒരു നിമിഷം കൊണ്ടാണ് കൂട്ടുകാരന്റെ ജീവൻ അവിടെ രക്ഷിക്കപ്പെട്ടത് ഇല്ലെങ്കിൽ ആ കൂട്ടുകാരന് വണ്ടിയുടെ അടിയിൽ പെട്ടു പോകുമായിരുന്നു. വലിയൊരു അപകടം തന്നെ സംഭവിക്കാൻ സാധ്യത ഉണ്ടായിരുന്നു. അവരുടെ സുഹൃത്ത് ബന്ധത്തിന്റെ ആഴമാണ് അവിടെ വ്യക്തമാകുന്നത്.