നമ്മൾ മനുഷ്യന്മാരെ പോലെ തന്നെയാണ് ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശം ഉണ്ട് ജീവൻ എടുക്കാൻ നമ്മൾ മനുഷ്യർക്ക് അവകാശമില്ല പക്ഷേ നമ്മുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പലതിനെയും നമ്മൾ ഇല്ലാതാക്കുന്നു. അതിലൊന്നാണ് മരങ്ങൾ മരങ്ങൾ ഉണ്ടെങ്കിലേ നമ്മുടെ ജീവൻ നിലനിൽക്കുകയുള്ളൂ എന്ന് നമുക്കെല്ലാവർക്കും നന്നായി അറിയാം എങ്കിലും നമ്മുടെ സൗകര്യങ്ങൾക്ക് വേണ്ടി പലപ്പോഴും ഈ മരങ്ങളെ നമ്മൾ ദ്രോഹിക്കുന്നു.
ഒടുവിൽ അതിന്റെ ഫലം നമ്മൾ തന്നെ അനുഭവിക്കേണ്ട അവസ്ഥയും വരും. ഇന്നത്തെ പുതിയ തലമുറയിൽ പെട്ടവർ മരങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പലതരത്തിലുള്ള കാര്യങ്ങളും ചെയ്യുന്നുണ്ട് എങ്കിലും വീണ്ടും മരങ്ങളോടും പ്രകൃതിയോടും ഉള്ള ക്രൂരത തുടർന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ളവർക്ക് വെളിച്ചം പകരുന്നതാണ് ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോ.
ഇതുപോലെ ഒരു ക്രൂരത ആരോടും കാണിക്കരുത് പിഞ്ചു പപ്പായ മരത്തോട് അമ്മ എന്തിനാണ് ഇതുപോലെ ചെയ്തത് തന്നെ വീട്ടുമുറ്റത്തെ പപ്പായ മരത്തെ വെട്ടിക്കളഞ്ഞ അതുകൊണ്ട് സങ്കടം സഹിക്കവയ്യാതെ അമ്മയോട് സംസാരിക്കുന്ന കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
ഒരു അഞ്ചുവയസ് മാത്രം പ്രായമുള്ള കുഞ്ഞുണ്ണി എന്ന് വിളിക്കുന്ന കുഞ്ഞാണ് മരം വെട്ടിക്കളഞ്ഞതിന് അമ്മയോട് സങ്കടം പറയുന്നത് കുട്ടി സംസ്കൃതത്തിലും പകുതി മലയാളത്തിലും ആണ് സംസാരിക്കുന്നത്. അത് നമുക്ക് പ്രാണവായു തരുന്ന മരമല്ലേ അതിനെ ഒരു കൂടാതെ വെട്ടി കളയാൻ പാടുണ്ടോ
എന്നാണ് കുഞ്ഞുണ്ണിയുടെ ചോദ്യം പൂജാമുറിയിൽ പോയി നമസ്കരിച്ച് കരയുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ഇത് എല്ലാവർക്കും ഉള്ള ഒരു പാഠം തന്നെയാണ്. ആ കുഞ്ഞിന്റെ മനസ്സ് പോലെ നമ്മൾ ആരും തന്നെ മരങ്ങളെ ആയാലും മൃഗങ്ങളെ ആയാലും ദ്രോഹിക്കാൻ പാടില്ല.