നവരാത്രിയാണ് വരാൻ പോകുന്നത് ദേവിയുടെ 9 രൂപങ്ങളെയാണ് ഓരോ ദിവസങ്ങളിലായി നമ്മൾ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാറുള്ളത് പലതരത്തിലുള്ള ചടങ്ങുകൾ ആണ് ഈ ദിവസങ്ങളിൽ ഓരോ വീടുകളിലും ഓരോ ക്ഷേത്രങ്ങളിലും ഉണ്ടാകാറുള്ളത് അത്തരത്തിൽ വളരെയധികം വിശേഷപ്പെട്ട ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്. ദേവിയുടെ അനുഗ്രഹം ഉള്ള വീടുകൾ ആയിരിക്കും പിന്നീട് എല്ലാവരുടെയും.
അതുകൊണ്ടുതന്നെ ഈ സ്പെഷ്യൽ ആയിട്ടുള്ള നവരാത്രി ദിവസങ്ങളിൽ വീട്ടിൽ ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. അതിൽ ആദ്യത്തെ കാര്യം വീടും പരിസരവും ഒരിക്കലും വൃത്തികേടായി ഇരിക്കാൻ പാടുള്ളതല്ല. വീടും പരിസരവും എന്നും വൃത്തിയാക്കുക. വീട്ടിൽ മാലിന്യം കൂട്ടിയിടാൻ പാടില്ല ദിവസവും വൃത്തിയാക്കി വെക്കുക.
അതുപോലെ മുഷിഞ്ഞ വസ്ത്രങ്ങൾ വീട്ടിൽ കൂട്ടിയിടാൻ പാടുള്ളതല്ല. ഇതെല്ലാം നമ്മുടെ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാക്കാൻ ഇടയാകും. അടുത്തത് ഒരിക്കലും കടം വാങ്ങാൻ പാടുള്ളതല്ല. അതുപോലെ രണ്ടുനേരം വിളക്ക് കത്തിക്കുവാൻ ശ്രമിക്കുക ഒരിക്കലും അത് മുടക്കാൻ പാടുള്ളതല്ല. അതുപോലെ അടുത്ത കാര്യമാണ് പകൽ സമയത്ത് ഉറങ്ങാൻ പാടുള്ളതല്ല .
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഉറങ്ങുന്ന ശീലം പലർക്കും ഉണ്ടാകും അതൊന്നും തന്നെ ചെയ്യാൻ പാടുള്ളതല്ല കഴിവതും ദേവി നാമങ്ങളും സ്തോത്രങ്ങളും ചൊല്ലി പ്രാർത്ഥനയിൽ തന്നെ മുഴുകിയിരിക്കേണ്ടതാണ്. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തിൽ വളരെയധികം ഉണ്ടാകുന്നതിനും വരാനിരിക്കുന്ന എല്ലാ വർഷങ്ങളും മംഗളമായി തീരുന്നതിനും സഹായിക്കുന്നതാണ്. അത് മാത്രമല്ല ദേവിയുടെ പൂർണ്ണനുഗ്രഹം ഉണ്ടായിരിക്കും.