ഈ അമ്മയുടെ സ്നേഹത്തിനും അമ്മയുടെ മനസ്സിനും മുൻപിൽ നമ്മൾ തൊഴുതു പോകും കാരണം അമ്മയെപ്പോലെ നമ്മൾ ഒരിക്കലും ചിന്തിക്കുകയുമില്ല പ്രവർത്തിക്കുകയുമില്ല. തന്റെ മകനെ കൊന്ന കൊലയാളിയോട് മാപ്പ് പറഞ്ഞ് അവനെ ശിക്ഷയിൽ നിന്നും മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ഒരമ്മ കോടതിയിൽ. സാധനങ്ങൾ വാങ്ങിക്കുന്നതിന് വേണ്ടിയായിരുന്നു മകൻ പുറത്തേക്കിറങ്ങിയ അതിനിടയിൽ ആളുമാറിയാണ് തന്റെ മകനെ അവർ എല്ലാവരും കൊലപ്പെടുത്തിയത് .
കൂട്ടത്തിൽ ഒരാളെ മാത്രമേ പോലീസുകാർക്ക് കണ്ടെത്താൻ സാധിച്ചുള്ളൂ അയാളെ വിചാരണ ചെയ്യുന്നതിന് വേണ്ടി കോടതിയിൽ എത്തിച്ചതായിരുന്നു അപ്പോഴാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. കോടതിയിൽ കൊലയാളിയുടെ അമ്മയും എത്തിയിരുന്നു മരിച്ച ചെറുക്കന്റെ അമ്മയും എത്തിയിരുന്നു. എല്ലാ കുറ്റവിചാരണം നടന്നതിനുശേഷം കൊലപ്പെടുത്തിയ പയ്യന്റെ അമ്മ എനിക്ക് സംസാരിക്കാനുണ്ട് എന്ന് കോടതിയോട് പറഞ്ഞു.
അവരത് കേൾക്കാനും തയ്യാറായി അപ്പോൾ അമ്മ പറഞ്ഞത് ഇങ്ങനെയായിരുന്നു. അമ്മ ആ കൊലയാളിയെ കെട്ടിപ്പിടിച്ചു കൊണ്ടായിരുന്നു മാപ്പ് നൽകിയത്. അമ്മ പറഞ്ഞു ഞാൻ നിന്നെ വെറുക്കുന്നില്ല വെറുക്കാൻ എനിക്ക് കഴിയില്ല. മറ്റുള്ളവരോട് കരുണ കാണിക്കുക എന്നതാണ് ഞങ്ങളുടെ രീതി എന്റെ മകന്റെ മരണം അത് വിധിയായിരുന്നു .
ചിലപ്പോൾ എന്റെ കർമ്മം എന്ന് പറയുന്നത് നിന്റെ ജീവൻ രക്ഷിക്കുക എന്നതായിരിക്കും. റുക്കിയ എന്ന അമ്മ ആ കോടതി മുറയിൽ വെച്ച് ലോകത്തിന് കാണിച്ചുകൊടുത്തത് വലിയൊരു പാഠം തന്നെയായിരുന്നു. ശ്രമിക്കാനും പൊറുക്കാനും കഴിഞ്ഞാൽ ഈ ലോകത്ത് മറ്റുപല മാറ്റങ്ങളും സംഭവിക്കാം. എന്ന വലിയ പാഠം.