അച്ഛന്റെ മകൾക്ക് മരുമകൾ ഭക്ഷണം വലിച്ചെറിഞ്ഞു എരിവുണ്ട് കണ്ണുകൾ നിറഞ്ഞ അദ്ദേഹം കരഞ്ഞു. അച്ഛൻ കരയുന്നത് കണ്ടപ്പോൾ മകൻ ഓടിവന്ന അച്ഛനെ എഴുന്നേൽപ്പിച്ചു. എന്താണ് രാവിലെ നീ കാണിക്കുന്നത് അച്ഛനോടാണോ നീ ഇങ്ങനെയൊക്കെ ചെയ്യുന്നത് നിങ്ങൾ മിണ്ടരുത് എനിക്ക് ഒരു സമാധാനം തരുന്നില്ല ഉണ്ടാക്കിവയ്ക്കുന്നത് കഴിച്ചാൽ പോരേ പിന്നെന്തിനാണ് അഭിപ്രായം പറയാൻ നിൽക്കുന്നത് ഇയാൾ എങ്ങനെയെങ്കിലും ഒന്ന് മരിച്ചാൽ മതിയായിരുന്നു മരുമകൾ അലറി.
അച്ഛൻ മെല്ലെ അവിടെ നിന്നും മുഖം കഴുകി പുറത്ത് തയ്ക്കുവേണ്ടി ഇട്ടിരിക്കുന്ന കട്ടിലിൽ വന്നിരുന്നു. ആദ്യം ഓർത്തത് ഭാര്യയെ ആയിരുന്നു അവൾ ജീവിച്ചിരുന്ന കാലത്തോളം തനിക്ക് എത്ര സമാധാനവും സന്തോഷവുമായിരുന്നു രാത്രിയിൽ വീട്ടിലെ ഓരോ വിളക്കുകളും അടഞ്ഞപ്പോൾ അയാൾ പണ്ട് താനും ഭാര്യയും ഇരുന്നിരുന്ന പറമ്പിന്റെ ഒരു മൂലയിൽ വന്നിരുന്നു.
ഭാര്യയുള്ള സമയത്ത് പറമ്പിൽ ജോലി ചെയ്യുമ്പോൾ എല്ലാം അവൾ തന്നെ അടുത്ത് ഇതുപോലെ വന്നിരിക്കുമായിരുന്നു എന്റെ ദേഹത്ത് അഴുക്കുകൾ ഉണ്ടെങ്കിലും അവൾ എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചിരിക്കും തട്ടി മാറ്റിയാലും പോവില്ല. പക്ഷേ ഒരിക്കൽ എല്ലാവരും പോണമല്ലോ അതുപോലെ അവളും പോയി കണ്ണുകൾ അടച്ച് അവളെപ്പറ്റി ഓർത്തപ്പോൾ പെട്ടെന്ന് അവൾ മുന്നിൽ വന്നു നിന്നു എന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല അവൾ പറഞ്ഞു നിങ്ങൾ ഒറ്റയ്ക്കിരിക്കുന്നത് കണ്ടു വന്നതാണ് ഞാൻ.
അയാൾക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു വീണ്ടും കണ്ണുചിമ്മി തുറന്നപ്പോൾ അവൾ മുന്നിൽ ഇല്ല. പിറ്റേദിവസം രാവിലെ തന്റെ കൊച്ചുമകനോട് അയാൾ സംസാരിക്കുവാൻ ശ്രമിച്ചു മരുമകൾ ഉള്ള സമയത്ത് അതിന് സാധിക്കാറില്ലായിരുന്നു പെട്ടെന്നായിരുന്നു അവൾ കടന്നുവന്നത് മരുമകളോട് പറഞ്ഞു. മോളെ എന്നെ ആരെങ്കിലും വൃദ്ധസദനത്തിൽ ആക്കിക്കൊള്ളു നിങ്ങളുടെ ജീവിതം നല്ലതുപോലെ നടക്കട്ടെ ഞാൻ അതിനെ ഒരു തടസ്സവും ഉണ്ടാക്കില്ല .
പിന്നെ മോൾ ഇവിടെ കടന്നുവരുമ്പോൾ ഉള്ള ദിവസങ്ങളെ പറ്റിയെല്ലാം ഞാൻ ഓർക്കുകയായിരുന്നു അന്ന് നിനക്ക് എന്നെയും അമ്മയെയും വലിയ ഇഷ്ടമായിരുന്നു അമ്മയുടെ മരണശേഷം ഞാൻ ഇവിടെ ഒറ്റയ്ക്കായപ്പോൾ വിദേശത്തുനിന്നും നിനക്കും അവനും വരേണ്ടിവന്നു. അതാണ് നിന്റെ ഈ ദേഷ്യത്തിന് എല്ലാം കാരണം എന്നെനിക്കറിയാം നിന്റെ അവിടെ ഉണ്ടായിരുന്ന ജോലി ഉപേക്ഷിക്കേണ്ടി വന്നതും ഇനി അതിന്റെ പ്രശ്നമില്ല .
നിങ്ങൾ എന്നെ ഏതെങ്കിലും വൃദ്ധസദനത്തിൽ ആക്കി കൊള്ളൂ. രാധയുടെ കണ്ണുകൾ നിറഞ്ഞൊഴുകി പെട്ടെന്ന് തിരിഞ്ഞപ്പോൾ ആയിരുന്നു ഭർത്താവിന്റെയും മകനെയും നിലവിളി കേട്ടത് അവൾ ഓടിപ്പോയി നോക്കിയപ്പോൾ ചലനം മറ്റു കിടക്കുന്ന അച്ഛനെയായിരുന്നു കണ്ടത് അവൾ അപ്പോൾ തിരിഞ്ഞുനോക്കി അപ്പോൾ വീടിന്റെ മുൻപിൽ നിന്നും അച്ഛൻ ചിരിച്ചുകൊണ്ട് പോകുന്നത് അവൾ കണ്ടു പിന്നീട് ആ രൂപം മറഞ്ഞു പോവുകയും ചെയ്തു.