യുദ്ധങ്ങൾ പലപ്പോഴും പലതും നഷ്ടപ്പെടുത്തും നമ്മുടെ പ്രിയപ്പെട്ട ഇടങ്ങളും നമ്മുടെ പ്രിയപ്പെട്ട ആളുകളെയും അത് പലപ്പോഴും മുഴുവനായും ഇല്ലാതാക്കും. ജീവിതത്തിൽ പലരും വളരെയധികം ഒറ്റപ്പെട്ടു പോവുകയും ചെയ്യും മുന്നിൽ ഒരു പ്രതീക്ഷ പോലും ഇല്ലാതെ പലരും സ്വയം നശിച്ചുപോകുന്ന പലതരത്തിലുള്ള കഥകൾ നമ്മൾ കേൾക്കാറുണ്ടല്ലോ.
എന്നാലും വളരെ ചുരുക്കം ആളുകൾ മാത്രമാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നത് അവർക്ക് മുന്നോട്ട് ജീവിക്കാനുള്ള ചില പ്രതീക്ഷകൾ വീണ്ടും ഉരു തിരിഞ്ഞു വരാറുണ്ട്. അതുപോലെ തന്നെ യുദ്ധത്തിന്റെ അവസാനം പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടു നിൽക്കുമ്പോൾ പെട്ടെന്ന് പ്രതീക്ഷയുടെ ഒരു വെട്ടം നമ്മുടെ മുൻപിൽ വന്നാലോ അത് നമുക്ക് തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.
ഇവിടെ നെടുക്കം പോലും മാറാൻ ആ കുഞ്ഞിന് സാധിച്ചിട്ടുണ്ടായിരിക്കുകയില്ല. തനിക്ക് പ്രിയപ്പെട്ട അച്ഛനും അമ്മയും തിരിച്ചു വരില്ല എന്ന് ഉൾക്കൊള്ളാൻ പോലും ആകാത്ത പ്രായമാണ് ആ കുഞ്ഞിനെ എന്നാൽ അവനെ തന്റെ അച്ഛനെ തിരികെ കിട്ടുകയാണ്. ഇനിയുള്ള ജീവിതത്തിൽ താൻ ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുമല്ലോ എന്ന സങ്കടത്തിൽ ആയിരിക്കും അച്ഛനും ഉണ്ടായിരുന്നത്.
ഇനി ജീവിക്കേണ്ട എന്ന് പോലും ചിലപ്പോൾ അച്ഛൻ ചിന്തിച്ചിരിക്കാം എന്നാൽ വീണ്ടും ജീവിക്കാനുള്ള പ്രതീക്ഷയായിരുന്നു തന്റെ കുഞ്ഞിനെ നേരിൽ കണ്ട നിമിഷം. അച്ഛന്റെയും മകളുടെയും വികാരനിർഭരമായിട്ടുള്ള കാഴ്ച നമ്മുടെ എല്ലാവരുടെയും കണ്ണിനെയും നിറയ്ക്കുന്നതായിരുന്നു. ഇതുപോലെയുള്ള അത്ഭുതങ്ങൾ പലരുടെയും ജീവിതത്തിൽ നടക്കട്ടെ.