പെൻഷൻ വാങ്ങാൻ വേണ്ടി ഇറങ്ങിയ അപ്പച്ചൻ ഫോട്ടോ എന്ന് കരുതി കൈകാണിച്ചത് പോലീസ് ജീപ്പിൽ പിന്നെ നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങൾ. പോലീസ് വണ്ടി വരുന്നു എന്ന് പറഞ്ഞാൽ ആരായാലും ഒരു നിമിഷം ഭയന്നുപോകും നമ്മൾ സോഷ്യൽ മീഡിയയിലൂടെ നിരവധി വീഡിയോകൾ കണ്ടിട്ടുള്ളതാണല്ലോ ചില ഉദ്യോഗസ്ഥരുടെ മോശം പ്രവർത്തി കൊണ്ടാകാം പൊതുവിൽ മിക്ക ആളുകളും പോലീസിനെ ഭയക്കാനുള്ള കാരണം.
കേരള പോലീസിന്റെ ഭാഗത്തുണ്ടായ നന്മ നിറഞ്ഞ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ബാങ്കിൽ നിന്നും പെൻഷൻ വാങ്ങാൻ വഴിയിൽ വണ്ടി കാത്തു നിൽക്കുന്ന ഒരു വയസ്സായ അപ്പച്ചൻ ദൂരെ നിന്ന് വരുന്ന വാഹനം ഓട്ടോയാണെന്ന് വിചാരിച്ച് കൈകാണിച്ചു പോലീസ് വണ്ടിക്കാണ് കൈ കാണിച്ചത് ആ വാഹനത്തിലുണ്ടായിരുന്നത് എല്ലാ പോലീസുകാരും ആയിരുന്നു. അവർ പോലീസ് വാഹനം അപ്പച്ചന്റെ അടുത്ത് നിർത്തുകയും കാര്യം ചോദിച്ച് മനസ്സിലാക്കുകയും ചെയ്യുകയായിരുന്നു .
അതിനുശേഷം ആ വയോധികനെ തങ്ങളുടെ വാഹനത്തിൽ തന്നെ കയറ്റി ബാങ്കിൽ പെൻഷൻ വാങ്ങിക്കാൻ കൊണ്ട് എത്തിക്കുകയും ആയിരുന്നു വാഹനത്തിൽ വെച്ച് അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്. ഓട്ടോറിക്ഷയാണെന്ന് കരുതി കൈ കാണിച്ചതാണോ എന്ന് അതെ നിഷ്കളങ്കമായി മറുപടി പറയുന്നുമുണ്ട് കൂടാതെ പുറത്തിറങ്ങുമ്പോൾ മാർക്ക് വെക്കണം എന്ന ഉപദേശവും അദ്ദേഹത്തിനു നൽകുന്നുണ്ട് അതിനുശേഷം അപ്പച്ചന്റെ പേരും വീടും എവിടെയാണെന്ന് ചോദിച്ചു.
മനസ്സിലാക്കുകയും അതുകൂടാതെ ബാങ്കിലോട്ട് പോകാൻ വീട്ടിൽ ആരുമില്ല എന്ന് അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്. ചോദിക്കുന്നതിനെല്ലാം തന്നെ മറുപടിയും നൽകുന്നുണ്ടായിരുന്നു അവസാനം ബാങ്കിലെത്തിയപ്പോൾ അദ്ദേഹത്തെ ഒരു മകനെപ്പോലെ കൈപിടിച്ച് ക്ഷമയോടെ ബാക്കിലോട്ട് എത്തിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ആ നന്മ നിറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തി നിരവധി പേരാണ് പ്രശംസകൾ കൊണ്ട് മൂടിയിരിക്കുന്നത്. ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെയാണ് നാടിനെ ആവശ്യം.