ആ കുഞ്ഞിന്റെ അവസ്ഥയിലൂടെ കടന്നു പോയാൽ മാത്രമേ അവളെ മനസ്സിലാക്കാൻ ആർക്കും സാധിക്കൂ.

വിശപ്പിന്റെ വില മനസ്സിലാക്കാതെ ആഹാരസാധനങ്ങൾ വെറുതെ കളയുന്ന ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് എന്നാൽ ഒരു നേരത്തെ വിശപ്പിന്റെ വിളി നന്നായി മനസ്സിലാക്കുന്ന ഒരുപാട് ജീവിതങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. നമുക്ക് ആഹാരം വേണ്ട എന്നുണ്ടെങ്കിൽ അത് അർഹിക്കുന്നവർക്ക് കൊടുക്കുക അതല്ലേ നമ്മൾ ചെയ്യേണ്ടത്. നമ്മൾ ഓരോരുത്തരും തന്നെ അത്തരത്തിൽ സമൂഹത്തിന് നന്മയാ കാര്യങ്ങൾ വേണം ചെയ്യുവാൻ.

   

ഇവിടെ നമുക്ക് എല്ലാവർക്കും തന്നെ മാതൃകയായിരിക്കുന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്. വീഡിയോയിൽ കാണുന്ന ഈ കുഞ്ഞിനെ കണ്ടാൽ തന്നെ അറിയാം തെരുവാരങ്ങളിൽ ജീവിക്കുന്ന കുഞ്ഞാണെന്ന്. അവൾക്ക് നല്ല വസ്ത്രങ്ങളോ കഴിക്കാൻ നല്ല ഭക്ഷണങ്ങളോ ഒന്നും കിട്ടണമെന്നില്ല. എന്നല്ല സൂപ്പർമാർക്കറ്റിന്റെ ഗ്ലാസിലൂടെ അകത്തുള്ള സാധനങ്ങൾ നോക്കുമ്പോൾ അവൾക്ക് പലതും വേണം.

എന്ന് നമുക്ക് ആ കണ്ണിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കും. അവൾക്ക് എന്തൊക്കെയോ ആവശ്യമുണ്ട് എന്ന് മനസ്സിലാക്കിയ സൂപ്പർമാർക്കറ്റിനുള്ളിൽ നൽകുന്ന യുവതി ആ കുഞ്ഞിനെ അകത്തേക്ക് വിളിക്കുകയും അവൾക്ക് ആവശ്യമുള്ളത് വാങ്ങിക്കോളാൻ പറയുകയും ചെയ്തു എന്നാൽ അവൾ ഉടനെ തന്നെ കുറെ സാധനങ്ങൾ വാങ്ങിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം എന്നാൽ അവൾ വാങ്ങിയിരിക്കുന്നത്.

എല്ലാം തന്നെ ഭക്ഷണസാധനങ്ങൾ മാത്രമാണ് എത്രത്തോളം ആ കുഞ്ഞിനെ വിശക്കുന്നുണ്ട് എന്നും നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും എന്നാൽ അവൾ അത് എടുത്തത് അവൾക്കു മാത്രം കഴിക്കാനല്ല അവളെ പോലെ തന്നെ വിശന്നിരിക്കുന്ന ഒരുപാട് ആളുകൾക്ക് കൂടി കഴിക്കാനുള്ളതാണ് അവൾ എടുത്തത്. അവളുടെ പ്രവർത്തിയുടെ നന്മ മനസ്സിലാക്കിയ ആ യുവതി അതെല്ലാം തന്നെ അവൾക്ക് വാങ്ങി കൊടുക്കുന്നതാണ് നമ്മൾ കാണുന്നത്. ഇതുപോലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് നമ്മൾക്കും ഉണ്ടായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *