രാവിലെ തിരക്ക് പിടിച്ച പണിയിലായിരുന്നു ജാനകി എങ്കിലും ജാലകത്തിലൂടെ അടുത്ത വീട്ടിലേക്ക് അവൾ നോക്കുന്നത് കാണാം ഒരു മാസം മുൻപാണ് രാജീവും സുമയും അവിടെ താമസമാക്കിയത് അവർ എന്തൊരു സ്നേഹമാണ്. രാജീവിനെ സ്വന്തമായി ബിസിനസ് എല്ലാമുണ്ട് വളരെ സന്തോഷത്തോടെയാണ് അവർ ജീവിക്കുന്നത്. ജോലിക്ക് പോകുന്ന സമയത്ത് സുമയ്ക്ക് സ്നേഹത്തോടെ ചുംബനം നൽകുകയാണ് രാജീവ് പോകാറുള്ളത് അത് കാണുമ്പോൾ ഞാൻ ആലോചിക്കും ഇവിടെ ബിജുവേട്ടനും ആദ്യമെല്ലാം അങ്ങനെയായിരുന്നു എന്ന്. ബിജുവേട്ടന്റെ ചെറിയ ശമ്പളം കൊണ്ടാണ് ഇപ്പോൾ ജീവിക്കുന്നത്.
ജീവിതം അങ്ങനെ മുന്നോട്ടു പോകുന്നു എന്ന് മാത്രം. ജാനകിക്ക് ഒരുപാട് ആലോചനകൾ വന്നതാണ് പലതും നിറമില്ല ജോലിയില്ല എന്നെല്ലാം പറഞ്ഞു എല്ലാം ഒഴിവാക്കി വിട്ടു അങ്ങനെ ഇരിക്കുമ്പോൾ ആയിരുന്നു രാജീവ് പെണ്ണുകാണാൻ വന്നത് എന്നാൽ കണ്ടു പുറത്തേക്ക് ഇറങ്ങും മുൻപേ ബ്രോക്കർ വന്ന ജാനകിയോട് ചോദിച്ചു. അവൾ ഉയർന്ന സ്വരത്തോടെ തന്നെ മറുപടി പറഞ്ഞു എനിക്ക് ഈ ചെക്കനെ ഇഷ്ടപ്പെട്ടില്ല. അയാൾ കറുത്തിട്ടാണ് മാത്രമല്ല പലഹാരങ്ങൾ വിട്ടു നടക്കുന്ന ജോലിയല്ലേ എനിക്ക് അയാളെ വേണ്ട ശബ്ദത്തിൽ പുറത്തുനിന്നിരുന്ന രാജീവും അച്ഛനും എല്ലാം അവൾ പറയുന്നത് കേട്ടു.
സങ്കടത്തോടെയാണ് അവർ ഇറങ്ങിപ്പോയത്. ജാനകി പറഞ്ഞ ആ വാക്കുകൾ രാജീവിനെ വലിയ ഉയരങ്ങൾ ജീവിതത്തിൽ നേടണം എന്ന വാശി ഉണ്ടാക്കി അവിടെ നിന്നായിരുന്നു ഒരു ചെറിയ ഫുഡ് കമ്പനി ആരംഭിച്ചത് അത് ഇപ്പോൾ വലിയ നിലയിൽ എത്തിനിൽക്കുന്നു. അന്ന് തന്നെ അഹങ്കാരം കൊണ്ടാണ് രാജീവന്റെ ഭാര്യ ആകാതെ പോയത്. രാജീവനെ ആദ്യം അറിയില്ലായിരുന്നു ഞാൻ ഇവിടെയാണ് താമസിക്കുന്നത് എന്ന് ഒരു ദിവസം ബിജുവേട്ടനെ കാണാൻ വന്നപ്പോൾ മനപ്പൂർവ്വം ഞാൻ അവിടെ നിന്നും മാറി പിന്നീട് പലപ്പോഴും വന്നു എങ്കിലും ഞാൻ കാണാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചു പക്ഷേ ഒരു ദിവസം വാതിൽ തട്ടുന്നത് കേട്ട് ഞാൻ വാതിൽ തുറന്നു രാജീവേട്ടൻ ആയിരുന്നു മുന്നിൽ വന്നു നിന്നത്.
ഇത് നിന്റെ വീടായിരുന്നു അല്ലേ ഞാൻ നിന്നെ കാണാൻ വന്നതാണ് നിന്റെ വാക്കുകളാണ് എന്നെ ജീവിതത്തിൽ ഇത്രയും ഉയരങ്ങളിൽ എത്തിച്ചത് അതിനെനിക്ക് നിന്നോട് നല്ല രീതിയിൽ നന്ദി പറയണമായിരുന്നു. അപ്പോഴേക്കും ബിജുവേട്ടൻ എത്തി. ജാനകി അകത്തേക്ക് കയറി. ബിജു ഞാനൊരു കാര്യം പറയാനാണ് വന്നത് എന്റെ കമ്പനിയിൽ ഒരു ഒഴിവുണ്ട് ബിജുവിന്റെ വിദ്യാഭ്യാസത്തിനും അധ്വാനത്തിനും പറ്റിയ ജോലിയാണ് ഉയർന്ന ശമ്പളം തന്നെ ഞാൻ തരാം അത് അവർക്ക് വലിയ സന്തോഷമായിരുന്നു നൽകിയത് ഒത്തിരി സന്തോഷമായി ജാനകി സന്തോഷത്തോടെ അവർക്ക് കുടിക്കാനായി ചായയും മറ്റും എടുത്ത് കൊണ്ട് കൊടുത്തു. ജീവിതത്തിൽ ആകെ തകർന്നപ്പോൾ ഇതുപോലെ ഒരു സഹായം കിട്ടിയാൽ ആരായാലും സന്തോഷിക്കില്ലേ.