വീട്ടിലേക്ക് ആരെയും കടത്തിവിടാതെ ഒരു വൃദ്ധ. എന്നാൽ തള്ളി തുറന്നു നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ.

ലൂസി എന്ന് പറയുന്ന പെൺകുട്ടിയാണ് ഇപ്പോഴത്തെ താരം. അവൾ ലണ്ടനിലെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത് അടുത്ത ഫ്ലാറ്റിലുള്ള എല്ലാവരെയും പോലെ തന്നെ ജോലിയും മറ്റുമായി വളരെ തിരക്കുള്ള ജീവിതം ആയിരുന്നു അവളുടെതും എങ്കിലും തന്റെ അയൽക്കാരെ ശ്രദ്ധിച്ചു. വർഷങ്ങളായി ഒരു വയസ്സായ സ്ത്രീ അവിടെ താമസിക്കുന്നു ഇതുവരെ ആരും അവരെ കാണാൻ വന്നിട്ടില്ല ആരെയും ആ ഫ്ലാറ്റിന്റെ അകത്തേക്ക് കയറ്റാനും തയ്യാറായിട്ടില്ല. വളരെയധികം ക്ഷീണിതയായിരുന്നു .

   

അവർ മുഷിഞ്ഞ വസ്ത്രമായിരുന്നു ധരിച്ചിരുന്നത് ആഴ്ചയിൽ ഒരിക്കൽ പച്ചക്കറികൾ വാങ്ങാൻ മാത്രമാണ് പുറത്തേക്ക് ഇറങ്ങുന്നത് എന്തെങ്കിലും സഹായം വേണമോ എന്ന് ചോദിച്ചു യുവതി ചോദിച്ചുവെങ്കിലും അവർ മറുപടി പറഞ്ഞില്ല. എന്താണ് അവർ ഒളിക്കാൻ ശ്രമിക്കുന്നത് എന്താണ് അവരുടെ വിഷമം എന്ന് അറിയാൻ അവൾക്കും താല്പര്യം ആയിരുന്നു.

ഒരു ദിവസം വാതിൽ തള്ളി തുറന്ന് അകത്തേക്ക് കടന്നു. അവിടെ കണ്ട കാഴ്ച ലൂസി ഞെട്ടിപ്പോയി. ശരിക്കും ഒരു ചവറ് കൂന പോലെ ഉള്ള റൂമുകൾ സോഫുകളിൽ കറകൾ പിടിച്ച് മുഷിഞ്ഞിരിക്കുന്നു. ദുർഗന്ധം കാരണം ഒരു നിമിഷം പോലും അവിടെ നിൽക്കാൻ സാധിക്കില്ല അവരെ തന്റെ ഫ്ലാറ്റിലേക്ക് മാറ്റി. ആരുമില്ലാത്തത് കൊണ്ടുള്ള അപകർഷതാബോധം കൊണ്ടാണ് മറ്റുള്ളവരുടെ സഹായത്തിനായി അവർ ചോദിക്കാതെ ഇരുന്നത് എന്ന് മനസ്സിലായി ഇവരുടെ കയ്യിൽ പണവും ഇല്ല.

ഇത് കണ്ട് യുവതി ചെയ്തത് ഫ്ലാറ്റിന്റെ ചിത്രങ്ങളും ഇവരുടെ വിവരങ്ങളും എല്ലാം ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഒരുപാട് പേർ ഇവരെ സഹായിക്കാൻ മുന്നോട്ടുവന്നു ഒറ്റ ദിവസം കൊണ്ട് തന്നെ വീട് പഴയതുപോലെ ആകാനുള്ള പണവും കിട്ടി. അത് മാത്രമല്ല ഇപ്പോൾ ആ വൃദ്ധ താമസിക്കുന്നത് യുവതിയുടെ കൂടെയാണ്. ഒരു മകളെ കിട്ടിയ സന്തോഷമായിരുന്നു അവർക്ക്.’

Leave a Reply

Your email address will not be published. Required fields are marked *