നാലു വയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ടുപേരടങ്ങുന്ന തട്ടിക്കൊണ്ടു പോകൽ സംഘത്തെ വീരമായി നേരിട്ട് കുഞ്ഞിനെ രക്ഷിച്ച അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആവുകയാണ്. വീട്ടിൽ എത്തിയ യുവതിയോട് വെള്ളം ചോദിച്ചശേഷം ശ്രദ്ധ തിരിച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോകാനാണ് അവർ ശ്രമം നടത്തിയത്.
കാണുന്ന കാഴ്ചയിൽ വളരെനല്ല വസ്ത്രങ്ങളെല്ലാം ധരിച്ച്ഹെൽമെറ്റ് വച്ചിട്ടായിരുന്നു അവർ വന്നത്. വെള്ളം ചോദിച്ചു അത് എടുക്കാനായി അമ്മ അകത്തേക്ക് പോവുകയും കുട്ടി അവിടെത്തന്നെ നിൽക്കുകയും ചെയ്തു അപ്പോൾ ആയിരുന്നു കുട്ടിയെ എടുത്തു കൊണ്ട് ബൈക്കിൽ രക്ഷപ്പെടാൻ അവർ ശ്രമം നടത്തിയത്. എന്നാൽ അമ്മ അത് കാണുകയും ഉടനെ വന്ന് കുട്ടിയെ അവരുടെ കയ്യിൽ നിന്നും വലിച്ച് എടുക്കുകയും ചെയ്തു പിടിക്കപ്പെടും എന്ന് ആയപ്പോൾ അവർ ഇറങ്ങി ഓടുകയാണ് ചെയ്യുന്നത്.
ഒരാൾ ഇറങ്ങി ഓടുകയും ഒരാൾ ബൈക്ക് എടുത്തു കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അമ്മ വളരെയധികം ആ ധൈര്യത്തോടെ അവരെ ആക്രമിക്കാൻ ശ്രമിച്ചു അപ്പോഴേക്കും അടുത്തുള്ളവരെല്ലാം ഓടിക്കൂടിയും അതിൽ രണ്ടുപേരെ പിടിക്കാനായി അവരെല്ലാവരും ശ്രമിച്ചു.
എന്നാൽ അവർ വിദഗ്ധമായി നാട്ടുകാരുടെ കയ്യിൽ നിന്നും രക്ഷപ്പെടുകയാണ് ചെയ്തത്. പക്ഷേ ക്യാമറയിൽ എല്ലാ വീഡിയോയും ദൃശ്യമായത് കൊണ്ട് തന്നെ അവരെ പിടിക്കാൻ പോലീസുകാർക്ക് വളരെ എളുപ്പമായിരുന്നു. ഇതുപോലെയുള്ള ആളുകൾ നമ്മുടെ സമൂഹത്തിൽ ധാരാളമാണ് സ്വന്തം കുട്ടികളുടെ സുരക്ഷ സ്വയം തന്നെ ഏറ്റെടുക്കേണ്ടതാണ് കുട്ടികൾക്ക് ആപത്തുകൾ ഒന്നും വരാതിരിക്കട്ടെ.