വാഹന നിയമങ്ങൾ നമ്മളെല്ലാവർക്കും തന്നെ ബാധകമാണ് അത് വണ്ടിയോടിക്കുന്നവർക്ക് മാത്രമല്ല റോഡിലൂടെ നടക്കുന്നവർക്ക് പോലും. ഒരു സാമൂഹിക ജീവി എന്ന നിലയിൽ സമൂഹത്തിൽ നാം പാലിക്കേണ്ട ചില നിയമങ്ങൾ കാര്യങ്ങൾ ഉണ്ട്. റോഡ് നിയമങ്ങളുടെ കാര്യത്തിൽ ആണെങ്കിൽ അത് പ്രത്യേകിച്ചും കൂടുതലാണ് വാഹനങ്ങൾ ഓടിക്കുന്നവർ സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ കൂടി ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കേണ്ടതുണ്ട്.
റോക്ക് സൈഡിലൂടെ കുതിച്ചു എത്തിയ തമിഴ്നാട് ബസ് ഇത് കണ്ട് മലയാളി ചെയ്തത് കണ്ടോ. സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ നിയമം തെറ്റിച്ച് വിഷയം തെറ്റിച്ച് അഹങ്കാരത്തോടെ കയറിവന്ന തമിഴ്നാട് ബസ്സിന് അവരുടെ നാട്ടിൽ നിയമം പഠിപ്പിച്ച മലയാളി. റോഡിലെ നിയമങ്ങൾ പാലിക്കാൻ പൊതുവേ മടിയുള്ളവരാണ് ഇന്ത്യക്കാർ എന്നാണ് സംസാരം .
കേരളത്തിൽ ആയാലും തമിഴ്നാട്ടിൽ ആയാലും ട്രാഫിക് നിയമങ്ങൾ പാലികാതെ പായുന്ന വാഹനങ്ങൾ വളരെ കൂടുതലാണ് സർക്കാർ വാഹനങ്ങൾ പോലും നിയമപാലനത്തിൽ പിന്നിലാണ് എന്നാണ് അപകടത്തിന്റെ ഉയർന്ന നിരക്കുകൾ കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയമം കാറ്റിൽ പറത്തി തെറ്റായ ദിശയിലൂടെ പാഞ്ഞു വന്ന സർക്കാരിന്റെ ട്രാൻസ്പോർട്ട് ബസ്സിനെ തടഞ്ഞു നിർത്തി ഒരു മലയാളി യുവാവ്.
എതിരെ വാഹനങ്ങൾ വരുന്നതിന്റെ ഇടയിൽ മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിന് വേണ്ടി തെറ്റായ ദിശയിലേക്ക് നീങ്ങിയ തമിഴ്നാട് ബസ്സിനെ തടഞ്ഞ് ആണ് മലയാളി യുവാവ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. തമിഴ്നാട്ടിലാണ് ഈ സംഭവം നടക്കുന്നത്. നിയമം അറിയില്ലെങ്കിൽ അത് പഠിപ്പിച്ചു കൊടുക്കാൻ നിയമം അറിയുന്നവർ ഉണ്ട് അതൊരു മലയാളിയാണെങ്കിൽ പൊളി അല്ലേ.