പതിവില്ലാതെ മുറിയടച്ച് ഫോണിൽ ചാറ്റ് ചെയ്യുന്നത് കണ്ട് സംശയം തോന്നി മകൾ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

അമ്മയുടെ ഫോണിലും വാട്സ്ആപ്പ് തുടങ്ങണമെന്ന് പറഞ്ഞു എന്റെ കയ്യിൽ ഫോൺ ഏൽപ്പിക്കുമ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു കാരണം ഞാനും അച്ഛനുമെല്ലാം ഫോണിൽ നോക്കുന്നത് കാണുമ്പോൾ തന്നെ അമ്മ ചീത്ത പറയാൻ തുടങ്ങുമായിരുന്നു എങ്കിലും അമ്മയ്ക്ക് ഞാൻ അതിന്റെ കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞു കൊടുത്തു. വീട്ടിലെ ജോലികളെല്ലാം തീർത്ത് അമ്മ ഫോണുമായി റൂമിൽ പോയി കടകടച്ചപ്പോൾ പെട്ടെന്ന് ഞാൻ ഒന്നും പോയി അമ്മ എന്തിനാണ് ഇപ്പോൾ റൂമിൽ കതകടച്ച് ഇരുന്ന ഫോണിൽ സംസാരിക്കുന്നത്. അമ്മയ്ക്ക് ഇനി എന്തെങ്കിലും വേറെ ബന്ധങ്ങൾ ഉണ്ടോ ഞങ്ങൾ ആരും അത് കാണാതിരിക്കാൻ വേണ്ടിയാണോ അമ്മ കഥകടച്ച് ഇരിക്കുന്നത് ഇതുപോലെ നിരവധി ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് ഉയർന്നു.

   

പക്ഷേ അമ്മയോട് ചോദിക്കാൻ എനിക്ക് സാധിച്ചില്ല. അച്ഛൻ ടിവിയെല്ലാം കണ്ട് ഒരുപാട് വൈകിയാണ് റൂമിലേക്ക് പോകാറുള്ളത് അത് അമ്മയ്ക്ക് അറിയാവുന്നതുകൊണ്ടാണ് അമ്മ നേരത്തെ റൂമിൽ പോയത്. അച്ഛനും അമ്മയും ലവ് മാര്യേജ് ആയിരുന്നു അവർ എത്രയോ സ്നേഹത്തിലായിരുന്നു കഴിഞ്ഞിരുന്നത് പലപ്പോഴും ഞാൻ അസൂയപ്പെട്ടിട്ടുണ്ട്. എന്നാൽ അച്ഛൻ കുറച്ചുനാളുകളായി എപ്പോഴും ഫോണിൽ തന്നെയാണ് അമ്മയോട് പഴയപോലെ സംസാരിക്കുകയോ ഒന്നും ചെയ്യുന്നത് ഞാൻ കാണുന്നില്ല അതിന്റെ പേരിൽ ഒരുപാട് വഴക്കും ഇപ്പോൾ വീട്ടിൽ നടക്കുന്നുണ്ട് അതിനിടയിലാണ് ഇപ്പോൾ അമ്മയും തുടങ്ങിയിരിക്കുന്നത്.

ആലോചിച്ചു വട്ടായപ്പോൾ എന്റെ കൂട്ടുകാരിയെ വിളിക്കാമെന്ന് വിചാരിച്ചു അവളും വളരെ നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ പറഞ്ഞപ്പോൾ എന്തായിരിക്കും അമ്മയുടെ ഫോണിൽ എന്നറിയാൻ എനിക്ക് കൗതുകം കൂടി വന്നു. അമ്മ മുറിയിൽ നിന്ന് ഇറങ്ങി കുളിക്കാനായി പോയാൽ നേരത്തെ ഞാൻ ഫോൺ എടുത്തു നോക്കി അതിൽ കുറെ ബന്ധുക്കളുടെ ചാറ്റുകളും അവരുടെ സ്കൂളിന്റെ ഒരു ഗ്രൂപ്പും അതിൽ പല ചാറ്റുകളും വായിച്ചു നോക്കിയപ്പോഴാണ് അമ്മ അവർക്കെല്ലാം എത്ര പ്രിയപ്പെട്ട കൂട്ടുകാരി ആണെന്ന് മനസ്സിലായത് പെട്ടെന്നായിരുന്നു അമ്മയുടെ ചോദ്യം നീ എന്തിനാണ് എന്റെ ഫോൺ എടുത്തു നോക്കുന്നത്. ഒന്നുമില്ല പതിവില്ലാതെ അമ്മ മുറിയുടെ ചിരിച്ചുകൊണ്ട് പുറത്തിറങ്ങി വന്നപ്പോൾ ചുമ്മാ ഞാൻ ഫോൺ നോക്കിയതാ.

എനിക്ക് മനസ്സിലായി നിനക്ക്അമ്മയെ സംശയമായിരുന്നു അല്ലേ. എനിക്ക് മനസ്സിലാക്കാൻ സാധിക്കും നിന്നെപ്പോലെ പ്രായപൂർത്തിയായ മക്കൾ ഫോണും എടുത്ത് റൂമിൽ പോയി ഇരിക്കുമ്പോൾ ഞങ്ങളെപ്പോലുള്ള മാതാപിതാക്കൾക്ക് ഇതുപോലെ തന്നെയാണ് ഭയമുണ്ടാകുന്നത്. എനിക്ക് നിങ്ങളിൽ നിന്നും മറച്ചുവെക്കാൻ ഒന്നുമില്ല ഒന്നു മനസ്സിലാക്കി തരാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്തത് നാളെ മുതൽ നിങ്ങളുടെ മുൻപിൽ ഇരുന്ന് ഞാൻ ഫോൺ ഉപയോഗിക്കൂ. അമ്മ എന്തിനാണ് എന്നോട് അച്ഛനോടും ഇതുപോലെ ഒരു പരീക്ഷണം നടത്തിയതെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്.

Leave a Reply

Your email address will not be published. Required fields are marked *