ഏട്ടൻ പറഞ്ഞത് സത്യമാകരുത് എന്ന് ആഗ്രഹിച്ചു. രാത്രിയിൽ വയ്യ എന്ന് അച്ഛൻ പറഞ്ഞിരുന്നു രാവിലെ ആശുപത്രിയിലേക്ക് പോകുമ്പോഴേക്കും ബോധം പോയിരുന്നു ഐ സി യു മുൻപിൽ ഇരുപ്പു തുടങ്ങിയിട്ട് നേരം ഒരുപാടായി. ഇപ്പോഴാണ് ചേട്ടനെ അകത്തേക്ക് വിളിച്ചത്. ശരീരം തളർന്നു പോയിരിക്കുന്നു ഇനി ശരിയാകുമെന്ന് തോന്നുന്നില്ല പെട്ടെന്ന് മനസ്സിൽ ദേഷ്യം തോന്നി രണ്ട് ആൺമക്കൾ ഉള്ള വീടാണ് മൂത്ത ആളാണെങ്കിൽ വിദേശത്ത് ഭാര്യയോടൊപ്പം സന്തോഷമായി ജീവിക്കുന്നു ഇനി ഞാനും ചേട്ടനും കൂടി അച്ഛനെ നോക്കണം.
ഈ വയസ്സൻ കാർന്നോരെ നോക്കി ഞാൻ ഇവിടെ കഷ്ടപ്പെടും. ഇനിയിപ്പോൾ ജോലി മതിയാക്കിയത് അച്ഛനെ നോക്കേണ്ടതായി വരും എന്റെ കഷ്ടകാലം എന്നു പറഞ്ഞാലും മതി ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ഛനെ വീട്ടിലേക്ക് കൊണ്ടുവന്നു രണ്ടാഴ്ചത്തെ ലീവ് എടുത്തു. ഞാനും മൂന്നു ദിവസത്തെ ലീവ് എഴുതിക്കൊടുത്തു ഏട്ടൻ രാവിലെ എഴുന്നേറ്റ് അച്ഛനെ കുളിപ്പിച്ച് ഭക്ഷണമെല്ലാം കൊടുത്തു. ഏട്ടന് സ്വതന്ത്രമായി അടുത്ത അപ്പോൾ ഞാൻ മടിച്ചു മടിച്ചു കാര്യം പറഞ്ഞു. എനിക്ക് നാളെ ജോലിക്ക് പോകേണ്ടതായിട്ടുണ്ട്. ഈ അവസ്ഥയിൽ അച്ഛനെ എന്നും നോക്കാൻ സാധിക്കില്ല.
അതുകൊണ്ട് നമുക്ക് അച്ഛനെയെങ്കിലും വൃദ്ധസദനത്തിൽ ആക്കാം എത്ര വേണമെങ്കിലും പൈസ കൊടുക്കാം. അവിടെയാകുമ്പോൾ അച്ഛനെ നോക്കാൻ ഒരാൾ എപ്പോഴും ഉണ്ടായിരിക്കും. വേണമെങ്കിൽ ഞാൻ എന്റെ സ്വർണം എല്ലാം തന്നെ വിറ്റ് പണം കൊടുക്കാം. ഇതുകേട്ടപ്പോൾ ചേട്ടൻ പറഞ്ഞു. നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട് നമുക്ക് വളർന്നു വരുന്നതും രണ്ട് ആൺമക്കളാണ്. ഞാൻ ജനിച്ചതിനു ശേഷം അമ്മ മരിച്ചുപോയി പിന്നീട് അച്ഛനും അച്ഛമ്മയും ചേർന്നാണ് എന്നെയും ചേട്ടനെയും വളർത്തി വലുതാക്കിയത്.
പിന്നെ നീ പറഞ്ഞല്ലോ നീ എവിടേക്ക് വിവാഹം കഴിച്ചു വരുന്നതിനു മുൻപ് നിനക്ക് സ്വർണം തരുവാനുള്ള കഴിവ് നിന്റെ അച്ഛനില്ല എന്ന് പറഞ്ഞപ്പോൾ എന്റെ അമ്മയുടെയും അച്ഛമ്മയുടെയും സ്വർണമാണ് നിന്റെ അച്ഛനെ ഏൽപ്പിച്ചത് അതാണ് നീ ഇവിടേക്ക് വിവാഹം കഴിഞ്ഞു വരുമ്പോൾ അണിഞ്ഞു വന്നത്. പിന്നീട് അവൾക്കൊന്നും തന്നെ പറയാൻ സാധിച്ചില്ല ശരിയാണ് ഇവിടേക്ക് വിവാഹം കഴിഞ്ഞു വരുമ്പോൾ എന്നെ പഠിപ്പിച്ചതും ഒരു ജോലിക്കാരി ആക്കിയതും എല്ലാം ചേട്ടനാണ് ആ സമയങ്ങളിൽ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അച്ഛനായിരുന്നു രാവിലെ കഴിക്കാനുള്ളതും ഉച്ചയ്ക്ക് കൊണ്ടുപോകാനുള്ളതുമായി എല്ലാ കാര്യങ്ങളും അച്ഛൻ നോക്കിയിരുന്നു.
രണ്ടുമക്കളെ പ്രസവിച്ച് മൂന്നാം മാസം മുതൽ ഞാൻ ജോലിക്ക് പോകുമ്പോൾ എല്ലാം തന്നെ അച്ഛനായിരുന്നു മക്കളെ നോക്കിയിരുന്നത്. സ്വന്തം തെറ്റ് മനസ്സിലായപ്പോൾ അവൾ ഭർത്താവിനോട് ഒന്നും തന്നെ പറഞ്ഞാൽ സാധിച്ചില്ല. കുറച്ചുദിവസം കൂടി ലീവെടുത്ത് അച്ഛനെ നോക്കി. പിന്നീട് അച്ഛനെ നോക്കാൻ വേണ്ടി ഒരു ജോലിക്കാരിയെ ഏൽപ്പിച്ചു. അവർ ഒരു ദിവസം എന്നോട് വന്നു പറഞ്ഞു. മോളുടെ ഒരു അവസ്ഥയിൽ നല്ലൊരു ജോലിയുള്ള സമയത്ത് ഇതുപോലെയുള്ള വയസ്സായവർക്ക് വയ്യാതാവുന്നത്.
ഇവരെല്ലാം വെറുതെ കിടക്കുന്നതിലും നല്ലത് മരിച്ചുപോകുന്നത് തന്നെയാണ് മറ്റുള്ളവർക്ക് ഭാരമായി നിൽക്കാതെ. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ ഇവിടെ ജോലി ചെയ്യാനാണ് വന്നതെങ്കിൽ അത് മാത്രം ചെയ്താൽ മതി പിന്നെ എനിക്ക് എന്നെ അച്ഛനെ നോക്കുന്നതിന് യാതൊരു കുറവും തോന്നിയിട്ടില്ല എനിക്ക് എത്ര വേണമെങ്കിലും ലീവ് കിട്ടും വേണമെങ്കിൽ വീട്ടിലിരുന്നുകൊണ്ടും എനിക്ക് ജോലി ചെയ്യാവുന്നതേയുള്ളൂ. അച്ഛനുവേണ്ടി എനിക്ക് എന്ത് വേണമെങ്കിലും മാറ്റിവയ്ക്കാൻ ഞാൻ തയ്യാറാണ്.
ഇതെല്ലാം കേട്ട് അപ്പുറത്തെ ഭർത്താവ് നിൽക്കുന്നത് കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് അറിഞ്ഞത്. വെറും രണ്ടുമാസം മാത്രമായിരുന്നു അച്ഛൻ കൂടെ ഉണ്ടായത് എന്നാൽ ആ രണ്ടു മാസക്കാലത്തോളം വിദേശത്ത് നിന്ന് മൂത്ത ചേട്ടനും വന്ന രണ്ടുപേരുംകൂടി അച്ഛനെ ശുശ്രൂഷിക്കുന്നത് കണ്ടപ്പോൾ ഇതുപോലെ ഒരു വീട്ടിലേക്ക് വിവാഹം കഴിഞ്ഞ് വരാൻ സാധിച്ചതിൽ അഭിമാനിക്കുകയായിരുന്നു ആ നിമിഷം.