കഠിനമായ ചൂടിൽ പ്രസവിച്ച കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച് ഒരു അമ്മ. വെയിലത്ത് വിശന്ന് കുഞ്ഞ് വാവിട്ട് കരഞ്ഞുവെങ്കിലും ആ വഴിയെ പോയ ആരും തന്നെ കുഞ്ഞിനെ ശ്രദ്ധിച്ചില്ല ഒടുവിൽ രണ്ട് ദിവസങ്ങൾക്കു ശേഷം സന്യാസിനിയായിരുന്നു കുഞ്ഞിനെ കണ്ടത് എന്നാൽ അപ്പോഴേക്കും കുഞ്ഞിന്റെ ശരീരത്തിൽ പുഴു വന്നിരുന്നു. ആരോ ഉപേക്ഷിച്ച പൂച്ചക്കുഞ്ഞ് ആണോ എന്ന് കരുതിയാണ് കവർ പരിശോധിച്ചത് പക്ഷേ ആ കാഴ്ച സഹിക്കാൻ പറ്റാവുന്നതിലും അപ്പുറമായിരുന്നു പുഴുവരിച്ച അവസ്ഥയിലായിരുന്നു.
ജീവനുണ്ടെന്ന് മനസ്സിലാക്കാൻ ചെറിയൊരു ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഉടനെ തന്നെ കുഞ്ഞിനെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു കുഞ്ഞിന്റെ അവസ്ഥ വളരെ മോശമായതുകൊണ്ട് അവിടെനിന്നും വേറൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. പക്ഷേ ഡോക്ടർമാർക്ക് പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല കാരണം ആ കുഞ്ഞിന്റെ അവസ്ഥ വളരെ മോശമായിരുന്നു .
കഠിനമായ വെയിലുകൊണ്ട് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു മുറിവുകളിൽ പുഴുക്കൾ വന്ന് ആ കുഞ്ഞ് ശരീരം തിന്നാൻ തുടങ്ങിയിരുന്നു. അതുപോലെ തലയിലും കുഞ്ഞിനെ മുറിവ് സംഭവിച്ചിരുന്നു. ഉടനെ തന്നെ കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുകയും കുഞ്ഞിന്റെ സഹായിക്കാൻ ഒരുപാട് പേര് എത്തുകയും ചെയ്തു.
വേറൊരു ഹോസ്പിറ്റലിലേക്ക് അപ്പോഴേക്കും കുഞ്ഞിനെ മാറ്റി അവിടത്തെ വിദഗ്ധമായ ചികിത്സകൾ കൊണ്ട് ആ കുഞ്ഞ് വലിയ ആരോഗ്യത്തോടെ തന്നെ തിരിച്ചുവരികയായിരുന്നു. കുഞ്ഞ് ചിരിക്കുകയും കളിക്കുകയും പാല് കുടിക്കുകയും എല്ലാം ചെയ്തു. പക്ഷേ കളിച്ച് തളർന്ന് പാല് കുടിച്ച് ഉറങ്ങിയ അവൾ പിന്നെ ഉണർന്നില്ല. തന്നെ ഒരുപാട് സ്നേഹിക്കുകയും നോക്കുകയും ചെയ്തവർക്ക് പ്രതീക്ഷകൾ നൽകി അവൾ മറ്റൊരു ലോകത്തേക്ക് അപ്പോഴേക്കും യാത്രയായി കഴിഞ്ഞിരുന്നു.