നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് എല്ലാവരും തുല്യനല്ല ചിലർ പണക്കാരാണ് ചിലർ പാവപ്പെട്ട വരും നമ്മളെപ്പോലെ തന്നെ നന്നായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് തെരുവിൽ ഭിക്ഷ യാചിച്ചു ജീവിക്കുന്നവർ അവരുടെ സാഹചര്യം അവരെ അങ്ങനെയാക്കി എന്നേയുള്ളൂ ചിലർ അവരെ കാണുമ്പോൾ മാറി നടക്കും എന്നാൽ ചിലർ അവരെ സഹായിക്കാൻ മുന്നോട്ടുവരും. നമ്മുടെ ന്യൂജനറേഷൻ കുട്ടികളെപ്പോലെ സോഷ്യൽ മീഡിയയും അടിച്ചുപൊളി ജീവിതവുമായി ജീവിക്കുന്ന കുട്ടിയാണ് കാസേ.
അങ്ങനെ ആഹാരം കഴിക്കാൻ ഒരു കഫെയിൽ കയറിയിരുന്നു അപ്പോഴാണ് വഴിയരികിൽ ഒരു വൃദ്ധനായ യാചകൻ വിഷമിച്ചിരിക്കുന്നത് കണ്ടത് അയാൾ ഒന്നും കഴിച്ചു കാണില്ല അയാളെ കണ്ടാലേ അറിയാം എന്ന് പറഞ്ഞു കൂട്ടുകാരും വന്നില്ല അങ്ങനെ ആ യുവതി വൃദ്ധനെ വിളിച്ചു കൊണ്ടുവന്ന ആഹാരം വാങ്ങിക്കൊടുത്തു എന്റെ കൂട്ടുകാർ വരാം എന്ന് പറഞ്ഞു പറ്റിച്ചു ഞാൻ ഒറ്റയ്ക്കാണ് താങ്കൾക്ക് എന്നോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാമോ അവൾ അയാളോട് ചോദിച്ചു അയാൾ സമ്മതിച്ചു കഴിക്കുന്നതിനിടയിൽ യുവതി അയാളെക്കുറിച്ച് അന്വേഷിച്ചു.
അയാൾ തന്റെ കഥ പറഞ്ഞു അച്ഛനും അമ്മയും ഉണ്ടായിരുന്നു രണ്ടുപേരും എന്നും വഴക്കായിരുന്നു അതിനാൽ എനിക്ക് പഠിക്കാനും സാധിച്ചില്ല ബന്ധുക്കളും സുഹൃത്തുക്കളോ ആരും ഉണ്ടായില്ല ഞാൻ വീട് വിട്ട് ഇറങ്ങി പക്ഷേ ആരും ജോലി തന്നില്ല മയക്കുമരുന്നുകൾക്ക് അടിമയായി ഇപ്പോൾ ഇതാണ് എന്റെ അവസ്ഥ സഹായിക്കാനോ ആശ്വസിപ്പിക്കാൻ ആരും തന്നെയില്ല അയാൾ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു ഇത് കേട്ട് യുവതി അയാളെ സമാധാനിപ്പിച്ചു .
കഴിച്ചു യുവതിയോട് വെയിറ്റ് ചെയ്യാനായി വൃദ്ധൻ പറഞ്ഞു എന്നിട്ട് ക്യാഷറിന്റെ അടുത്ത് പോയി ഒരു പേപ്പർ വാങ്ങി എന്തോ എഴുതി അത് യുവതിക്ക് നൽകി അയാൾ യാത്ര പറഞ്ഞു പോയി അയാൾ പോയത് യുവതിയുടെ കണ്ണുകൾ നിറഞ്ഞു പോയി. ഞാൻ ഇന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതാണ് നിങ്ങളോട് സംസാരിച്ചപ്പോൾ ആരൊക്കെയോ ഉണ്ട് എന്ന് തോന്നി ഞാൻ ഇനി ആത്മഹത്യ ചെയ്യില്ല. ഈ കുറിപ്പ് യുവതി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് നമ്മുടെ ചില ചെറിയ പ്രവർത്തികൾ പോലും ചിലരുടെ ജീവിതത്തിൽ എന്തുമാത്രം മാറ്റങ്ങൾ വരുത്തുമെന്ന് ഇതിലൂടെ മനസ്സിലാക്കാം.