വിദേശത്ത് ജോലി ചെയ്യുന്ന മകനെ കാണാൻ ഉമ്മ ചെയ്തത് കണ്ടോ? ആരുടെയും കണ്ണ് നിറഞ്ഞു പോകും.

മക്കളെല്ലാവരും തന്നെ അമ്മമാർക്കും അച്ഛന്മാർക്കും സർപ്രൈസ് കൊടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ തിരിച്ച് അച്ഛനും അമ്മയും മക്കൾക്ക് സർപ്രൈസ് കൊടുക്കുന്നത് കണ്ടിട്ടുണ്ടോ. വിദേശത്ത് ജോലി ചെയ്യുന്ന മക്കൾ വീട്ടിൽ ആരോടും പറയാതെ പെട്ടെന്ന് ഒരു നിമിഷം വീട്ടിലേക്ക് കടന്നുവന്ന് അവർക്ക് സർപ്രൈസ് കൊടുക്കുന്നതിന്റെ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാകും.

   

എന്നാൽ അതേ വിദേശത്ത് നിൽക്കുന്ന മകനെ കാണാൻ വേണ്ടി അമ്മ വിദേശത്തേക്ക് പോയാലോ. അത് വല്ലാത്തൊരു സർപ്രൈസ് തന്നെയായിരിക്കും അല്ലേ എന്നാൽ അത് തന്നെയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന മകനെ കാണാൻ അമ്മ സർപ്രൈസ് ആയി ജോലി സ്ഥലത്തേക്ക് കയറി വന്നിരിക്കുന്നു. ഒരു സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന.

മകന്റെ അടുത്തേക്ക് പർദ്ദ അണിഞ്ഞുകൊണ്ട് ഉമ്മ കുറെ സാധനങ്ങളുമായി എത്തി എന്നാൽ സാധനങ്ങൾ എല്ലാം മകന്റെയും മുൻപിൽ വച്ചു മകൻ ഉമ്മയെ ഒന്നു നോക്കി ആദ്യം സാധാരണ രീതിയിൽ നോക്കിയെങ്കിലും പെട്ടെന്ന് എന്തോ ഒരു മാറ്റം തോന്നിയ മകൻ പിന്നെയും ആ ഉമ്മയെ തന്നെ നോക്കിക്കൊണ്ട് നിന്നു.

ഒടുവിൽ അത് തന്റെ ഉമ്മയാണെന്ന് മകൻ തിരിച്ചറിഞ്ഞ നിമിഷം ഓടിവന്ന ഉമ്മയെ കെട്ടിപ്പിടിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത് ആരുടെയും കണ്ണ് നിറഞ്ഞു പോകുന്ന നിമിഷം. കാരണം അതുപോലെയൊന്ന് മകൻ ഒട്ടും തന്നെ പ്രതീക്ഷിച്ചു കാണില്ല. ഇതുപോലെയുള്ള സർപ്രൈസുകൾ നിങ്ങളുടെ അച്ഛനും അമ്മയും നിങ്ങൾക്ക് നൽകിയിട്ടുണ്ടോ ഉണ്ടെങ്കിൽ പറയൂ.