മോളെ അമ്മയ്ക്ക് ഒരു 100 രൂപ തരുമോ മക്കൾക്ക് എന്തെങ്കിലും ഒന്ന് വാങ്ങിക്കൊടുക്കാനാ. കുറെ നാളായി അവർക്ക് എന്തെങ്കിലും ഒന്ന് വാങ്ങി കൊടുത്തിട്ട് പുല്ലു മാത്രമല്ലേ കഴിക്കുന്നുള്ളൂ താൻ വളർത്തുന്ന ആളുകളെ നോക്കിക്കൊണ്ട് അമ്മ മരുമകളോട് പറഞ്ഞു. ഒന്ന് പോകുന്നുണ്ടോ അല്ലാതെ തന്നെ ഇവിടെ ഒട്ടും പൈസ തകയുന്നില്ല അതിന്റെ ഇടയിലാ നിങ്ങളുടെ ഒരു 100 രൂപ പൊയ്ക്കോണം എന്റെ മുന്നിൽ നിന്ന്. അമ്മ അടുക്കളയിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങി പുറത്തേക്ക് ഇറങ്ങി നടക്കുകയും ചെയ്തു.
കുറെ നേരമായി അമ്മയെ കാണാതിരുന്നപ്പോൾ മകൻ ചോദിച്ചു അമ്മ എവിടെ അപ്പോൾ പറഞ്ഞു എനിക്കറിയില്ല എവിടെയാണെന്ന് എവിടെയെങ്കിലും പോയി ചത്താൽ മതിയായിരുന്നു. എല്ലാസമയവും അമ്മയോട് വഴക്കിടുകയും എന്നാൽ തിരിച്ചൊന്നും പറയാതെ നിൽക്കുന്ന മകൻ ആദ്യമായി തന്റെ ഭാര്യയെ തല്ലി. ഇത് ഞാൻ നിനക്ക്നേരത്തെ തരേണ്ടതായിരുന്നു എന്റെ അമ്മ ഒരിക്കലും എന്നെ സ്ത്രീകളെ തല്ലാൻ പഠിപ്പിച്ചിട്ടില്ല അതുകൊണ്ട് മാത്രമാണ്.
എല്ലാം ഞാൻ ക്ഷമിച്ചത് പക്ഷേ നിനക്ക് ഇവിടെ നിൽക്കാൻ സൗകര്യമില്ലെങ്കിൽ ഇവിടെ നിന്നും പോകാം ഞാനും എന്റെ അമ്മയും ഇത്രയും നാൾ ജീവിച്ചത് കുട്ടികളിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഞാൻ ഈ നിൽക്കുന്നതും അതുകൊണ്ടുതന്നെയാണ് എന്നാൽ ഇനി നീ ഇവിടെ നിൽക്കേണ്ട ആവശ്യമില്ല എത്രയും പെട്ടെന്ന് നിനക്ക് ഇവിടെ നിന്നും ഇറങ്ങി പോകാം. അവൻ അമ്മയെ തേടിയിറങ്ങി.
അപ്പോൾ കാണുന്ന കാഴ്ച അമ്മയ്ക്ക് വീട്ടുജോലി എടുത്ത് കിട്ടിയ പൈസ കൊണ്ട് ഒരു വയസ്സായ വ്യക്തിക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നതാണ് അവൻ അമ്മയെ എന്ന് വിളിച്ചു കൊണ്ട് ചെന്നു മോനേ ഇയാൾക്ക് വയ്യാന്ന് പറഞ്ഞു. അതുകൊണ്ടാ ഞാൻ ഭക്ഷണം വാങ്ങിക്കൊടുത്തത് സാരമില്ല അമ്മേ അമ്മയുടെ മക്കൾക്ക് ഇന്ന് ഞാൻ ഭക്ഷണം വാങ്ങി നൽകാം. അമ്മയുടെ കണ്ണുകൾ നിറഞ്ഞു അമ്മ തന്റെ മകന്റെ കയ്യും പിടിച്ചു വീട്ടിലേക്ക് പോയി.