മാതാപിതാക്കൾക്ക് തന്നെ മക്കളിൽ എന്തുമാറ്റം സംഭവിച്ചാലും അത് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും അതുപോലെയാണ് തോമസ് തന്റെ മകൾക്ക് സംഭവിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയുന്നുണ്ടായിരുന്നു പഠിക്കാൻ വളരെയധികം ആയിരുന്നു ആ കുട്ടി. പക്ഷേ പെട്ടെന്നായിരുന്നു അവൾ വളരെ സൈലന്റ് ആയി മാറിത്തുടങ്ങിയത് ആരോടും സംസാരിക്കുന്നില്ല വീട്ടിൽ വന്നാൽ പഠിക്കുക മാത്രമേ ചെയ്യുന്നുള്ളൂ പക്ഷേ പരീക്ഷകളിൽ തോറ്റു പോകുകയും ചെയ്യുന്നു. മകളോട് കാര്യം ചോദിച്ചപ്പോൾ അവൾ ഒന്നും തന്നെ പറഞ്ഞില്ല സ്കൂളുകളിലും തിരക്കുകയും ചെയ്തു.
പക്ഷേ ആർക്കും ഒന്നും അറിയില്ല കൂട്ടുകാരും പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണ് പറഞ്ഞത് പക്ഷേ എന്തോ കാരണമുണ്ടെന്ന് അച്ഛന്റെ മനസ്സിൽ തോന്നിത്തുടങ്ങിയിരുന്നു. മകളെ ഡോക്ടറെ പോലും കാണിക്കുകയും ചെയ്തു പക്ഷേ ഫലം ഉണ്ടായില്ല ഓരോ ദിവസം ചെല്ലുംതോറും അവളുടെ അവസ്ഥ വളരെ മോശമായി വരികയായിരുന്നു. പക്ഷേ അയാൾ തകർന്നില്ല മോൾ പോകുന്ന ഏതോ ഒരിടത്താണ് പ്രശ്നം ഉണ്ടാകുന്നത് എന്ന് അയാൾക്ക് മനസ്സിലായി. അത് കണ്ടുപിടിക്കുന്നതിനു വേണ്ടി അച്ഛൻ ചെയ്ത മാർഗം കണ്ടോ ദിവസവും മകളുടെ തലമുടി കെട്ടിക്കൊടുക്കുന്നത് അയാൾ ആയിരുന്നു .
ഇപ്രാവശ്യം തലമുടി കെട്ടി കൊടുക്കുന്നതിന്റെ ഇടയിലായി മകൾ അറിയാതെ ഒരു സൗണ്ട് റെക്കോർഡർ വയ്ക്കുകയായിരുന്നു അതിനുശേഷം മകളെ സ്കൂളിലേക്ക് പറഞ്ഞയച്ചു വൈകുന്നേരം തിരികെ വന്ന അതെടുത്ത് അതിൽ റെക്കോർഡ് ആയിരിക്കുന്ന ശബ്ദങ്ങൾ കേൾക്കുകയായിരുന്നു അച്ഛൻ അപ്പോൾ ആയിരുന്നു ഞെട്ടിപ്പോയത്.
നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ക്ലാസിലെ ടീച്ചർ മോശമായ വാക്കുകൾ പറഞ്ഞ് ചീത്ത പറയുകയാണ് ചെയ്യുന്നത് കുട്ടിയെ ഉപദ്രവിക്കുകയും ചെയ്യുന്നു എന്തെങ്കിലും ചെയ്യണമെന്ന് അച്ഛൻ തീരുമാനിച്ചു. തന്റെ മകൾ ഒരുപക്ഷേ രക്ഷപ്പെട്ടേക്കും പക്ഷേ ആ ടീച്ചറുടെ ക്രൂരതകൾ വീണ്ടും പല കുട്ടികളും അനുഭവിച്ചേക്കാം. അത് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തു കേട്ടവർ എല്ലാം അയാളെ പിന്തുണയ്ക്കുകയായിരുന്നു. നിയമനടപടികൾ പിന്നീട് സ്വീകരിക്കപ്പെടുകയും ചെയ്തു. അച്ഛനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എല്ലാവരും എത്തി.