എല്ലാവരും തന്നെ ചങ്കിടിപ്പോടെ മാത്രം കണ്ട ഒരു വീഡിയോ. ഒരു നിമിഷത്തെ അശ്രദ്ധമൂലം ഒരു കുഞ്ഞു ജീവൻ അപകടാവസ്ഥയിലേക്ക് പോകേണ്ട നിമിഷങ്ങൾ എന്നാൽ ഒരു അമ്മയുടെ ധൈര്യത്തിനു മുൻപിൽ ജീവിതത്തിലേക്ക് അവൻ തിരികെ എത്തിയ നിമിഷം. മൂന്നു വയസ്സ് മാത്രം പ്രായമുള്ള മകൻ റോഡിന്റെ അരികിലുള്ള ഒരു ഡ്രൈനേജ് ഹോളിലേക്ക് വീഴുകയാണ്. ഇത് കണ്ട് അമ്മ ചെയ്തത് കണ്ടോ.
ഏതൊരു അമ്മയ്ക്കും തന്റെ മക്കളെന്നു പറയുന്നത് അവരുടെ ജീവനേക്കാൾ വിലയറിയൂ എന്നാണ് അവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ അമ്മമാർ സ്വന്തം ജീവൻ പോലും നോക്കാതെ അവരെ രക്ഷിക്കാൻ ആയിരിക്കും ആദ്യം ശ്രമിക്കുന്നത് അപ്പോൾ അമ്മമാർക്ക് എന്തെന്നില്ലാത്ത ധൈര്യവും ശക്തിയും താനെ വരും. ഇവിടെ തന്നെ മൂന്നു വയസ്സുള്ള മകൻ ഡ്രൈനേജിന്റെ ഉള്ളിലേക്ക് വീഴുന്നത്.
കണ്ടതിനുശേഷം അമ്മ ഡ്രൈനേജിന്റെ മൂടി നിഷ്പ്രയാസം എടുക്കുന്നതും അതിനകത്തേക്ക് തന്റെ ശരീരത്തിന്റെ പകുതിയും കടത്തി സ്വന്തം മകനെ അതിനകത്ത് നിന്ന് വലിച്ചെടുക്കുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ഡ്രൈനേജിന്റെ ഹോളിന്റെ മൂടി എത്രത്തോളം ഭാരമുണ്ടെന്ന് നമുക്ക് ഊഹിക്കാൻ സാധിക്കും. എന്നാൽ അത് വളരെ നിഷ്പ്രയാസമാണ് അമ്മ പുറത്തേക്ക് എടുക്കുന്നത് തന്റെ മക്കളെ രക്ഷിക്കാൻ അമ്മമാർക്ക് പെട്ടെന്ന് ആയിരിക്കും ശക്തിയും ബുദ്ധിയും എല്ലാം വർധിക്കുന്നത്.
അമ്മയുടെ ഈ പ്രവർത്തി കണ്ട് അരികെ നിൽക്കുന്ന ഒരു സ്ത്രീയും സഹായിക്കുന്നത് വീഡിയോയിൽ കാണാം. തന്റെ കുഞ്ഞിനെ വളരെ സേഫ് ആയി തന്നെ അമ്മ പുറത്തേക്ക് എടുക്കുന്നത് വീഡിയോയിൽ കാണാം. നിരവധി ആളുകളാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ കണ്ടത് എല്ലാവരും അമ്മയുടെ ധൈര്യത്തിന് മുൻപിൽ ശിരസ്സ് കുനിക്കുകയാണ്.