പോർച്ചുഗലിലെ ഒരു സീരിയൽ കില്ലറുടെ 175 വർഷം പഴക്കമുള്ള തല ഇപ്പോഴും ഒരു ഗ്ലാസ് ജാറിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്ന് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ എന്നാൽ അത് സത്യമാണ് പോർച്ചുഗലിലെ ഏറ്റവും ആദ്യത്തെ സീരിയൽ കില്ലറായി പലരും കരുതുന്ന ടിയാഗോ ആൽവസിന്റെ തലയാണ് ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ഒരു നിർധന കുടുംബത്തിൽ ജനിച്ച ഇയാൾ ചെറിയ പ്രായത്തിൽ തന്നെ ജോലികൾ ചെയ്യാൻ ആരംഭിച്ചു.
പക്ഷേ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നതിലും അനായാസമായി കുറ്റകൃത്യങ്ങൾ ചെയ്തുകൊണ്ട് അയാൾ പണം സമ്പാദിക്കാൻ തുടങ്ങി അങ്ങനെ പണം സമ്പാദിക്കാനുള്ള കുറുക്കുവഴി എന്നോണം അയാൾ കുറ്റകൃത്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു ചൂതാട്ടത്തിലും മദ്യപാനത്തിലും ഹരം കണ്ടെത്തിയ അദ്ദേഹം ഏത് വിധേനയും പണം സമ്പാദിക്കുക എന്നു മാത്രമായിരുന്നു ലക്ഷ്യം. അയാൾക്ക് ഒരു കാമുകിയും ഉണ്ടായിരുന്നു ഇവരുമായുള്ള ബന്ധത്തിലൂടെയാണ് തന്റെ ഇരകളെ അയാൾ കണ്ടെത്തിയിരുന്നത്.
അങ്ങനെ 1936 നും 1940 ഇടയിൽ ഇയാൾ 70 പേരെ കൊലപ്പെടുത്തി പാവപ്പെട്ട വഴിയാത്രക്കാരായിരുന്നു അയാളുടെ ഇരകൾ. ലിസ്ബണിലെ ചരിത്രപ്രസിദ്ധമായ ജനസംഭരണിയായ അക്വാഡിറ്റോ ദാസ് അക്വസ് ലിബ്രേസ് ആയിരുന്നു അയാളുടെ കൊലപാതക സ്ഥലം. കൊള്ളയടിച്ച ശേഷം ഇയാൾ ഇരകളെ കണ്ണുകൾ കെട്ടി ഇവിടെയെത്തിച്ച് ജനസംഭരണിക്ക് മുകളിൽ നിന്നും തള്ളി താഴേക്ക്ഇട്ടായിരുന്നു കൊലപാതകം നടത്തിയിരുന്നത് എങ്ങനെ തള്ളിയിടുമ്പോൾ 65 മീറ്റർ താഴ്ചയിലേക്ക് വീണ ആളുകൾ മരണപ്പെടുകയും ചെയ്തു.
ഒരേ സ്ഥലത്ത് നടന്ന 70 കൊലപാതകങ്ങൾ പോലീസിനു ഒരു സംശയം പോലും ഉണ്ടാക്കിയില്ല എന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തി പോലീസ് സംശയിക്കാതിരിക്കുന്നതിനും കാരണമുണ്ടായിരുന്നു. അന്നത്തെ കാലത്ത് രാജ്യം വളരെയധികം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് നേരിടുകയായിരുന്നു. ജനങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലും നിരാശയിലുമാണ് അതുകൊണ്ടുതന്നെ അവയെല്ലാം ആളുകളുടെ സ്വമേധയായുള്ള മരണമാണെന്ന് പോലീസുകാർ കരുതി പക്ഷേ അയാളുടെ ഭാഗ്യം അധികനാൾ നീണ്ടു നിന്നില്ല.
മരണം തുടർച്ചയായതോടെ എല്ലാവരും ഭീതിയിൽ ആവുകയായിരുന്നു ഇതോടെ ഇവിടം പൂർണമായും അടച്ചുപൂട്ടി പോലീസ് നിരീക്ഷണത്തിൽ ആയി. അതോടെ അയാൾ നിരാശനായി. തുടർന്ന് അയാൾ ഒരു സംഘം തന്നെ നിർമ്മിച്ചു. അങ്ങനെ ഒരു മോഷണത്തിനിടയിൽ അയാൾ പിടികൂടുകയായിരുന്നു.
എങ്കിലും അയാൾ തന്നെയാണോ ആ കൊലപാതകങ്ങൾ നടത്തിയത് എന്നതിന്റെ തെളിവുകളൊന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. പക്ഷേ പുതിയ സംഘത്തോടൊപ്പം ചേർന്ന് ഒരു വീട്ടിലെ ആളുകളെ മുഴുവൻ കൊലപ്പെടുത്തിയതിന് അയാൾ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. അങ്ങനെ അയാളുടെ വധശിക്ഷക്ക് ശേഷം കൊലയാളിയുടെ തല സൂക്ഷിച്ച ശാസ്ത്രജ്ഞന്മാർ പഠനം നടത്താൻ തുടങ്ങി. കാണുന്നവർക്കെല്ലാം ഇയാളുടെ മുഖത്ത് ഒരു ശാന്തതയായിരുന്നു കാണാൻ സാധിച്ചത്.
https://youtu.be/XO8-1kX7j7A