പടക്കം പേടിച്ച് നിന്നിരുന്ന നായക്കുട്ടിയെ കണ്ടു ഈ കുഞ്ഞു ചെയ്തത് കണ്ടോ. ഇവരുടെ സ്നേഹത്തിനു മുൻപിൽ കണ്ണ് നിറഞ്ഞു പോകും.

ചെറിയ കുട്ടികളും വളർത്തു മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന്റെ വീഡിയോകൾ നിരവധിയാണ് സോഷ്യൽ മീഡിയയിൽ ദിനംപ്രതി നമ്മൾ കാണാറുള്ളത് കുട്ടികളെ വളരെ സുരക്ഷിതത്വത്തോടെ നോക്കുന്ന വളർത്തു മൃഗങ്ങളുടെ വീഡിയോ നമ്മളെ വളരെയധികം അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ് എന്നാൽ ഇവിടെ ഒരു തെരുവ് നായയോട് ഒരു കുഞ്ഞ് പെൺകുട്ടി ചെയ്യുന്ന സ്നേഹത്തിന്റെയും കരുണയും വീഡിയോ ആണ് ഇത്.

   

പടക്കപ്പേടി മാറ്റാൻ നായയുടെ ചെവി പൊത്തുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ചൈനയുടെ തെക്ക് കിഴക്കൻ പ്രാവശ്യയിൽ പുതുവത്സരത്തിലാണ് ഈ സംഭവം നടക്കുന്നത് തെരുവിൽ കണ്ട ഒരു നായ പടക്കം പൊട്ടുന്ന ശബ്ദം കേട്ട് പേടിച്ച് നിൽക്കുന്നത് കണ്ട പെൺകുട്ടി നായ കുട്ടിയുടെ അടുത്തേക്ക് ചെന്ന് നായക്കുട്ടിയുടെ തലയിൽ തലയോടി അതിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം.

വീണ്ടും പടക്കം പൊട്ടിയപ്പോൾ കാലുകൾ ചേർത്ത് വെച്ച് പേടിച്ചു നിൽക്കുന്ന നായ കുട്ടിയുടെ ചെടികൾ രണ്ടും കൈകൊണ്ട് പൊത്തി പിടിക്കുകയാണ് കുഞ്ഞ് ചെയ്യുന്നത്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറലായി മാറിയത് കുട്ടിയുടെ ഈ സ്നേഹം തങ്ങളുടെ കണ്ണുകൾ നനയിച്ചു എന്ന് പലരും അഭിപ്രായപ്പെട്ടു ഇതിനെക്കുറിച്ച് കുട്ടിയുടെ അമ്മ പറഞ്ഞത് ഇങ്ങനെ.

അവൾക്കും പടക്കം വളരെയധികം പേടിയാണ് അവൾ പേടിക്കുമ്പോൾ ഞാൻ അവളുടെ ചെവികൾ പൊത്തും. ഒരുപക്ഷേ ഇതാകാം അവളെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്. അവൾക്ക് ആ നായക്കുട്ടി ഏതാണെന്നോ എവിടെ നിന്ന് വന്നതാണെന്ന് ഒന്നുമറിയില്ല പക്ഷേ അതിന്റെ ഭയം കണ്ട് അതിനൊരു സഹായം നൽകണമെന്ന് ഒരു കുഞ്ഞു മനസ്സ് ചിന്തിക്കുന്നത് പോലെ ആകണം നമ്മളും മറ്റുള്ളവരെ സഹായിക്കാനും അവർക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ അവരുടെ കൂടെ നിൽക്കാനും ശ്രമിക്കേണ്ടത്.

https://youtu.be/73eeE8AQk80

Leave a Reply

Your email address will not be published. Required fields are marked *