ഈ പെൺകുട്ടിയുടെ ധൈര്യത്തിന് മുൻപിൽ നമ്മൾ എല്ലാവരും തന്നെ കൈയ്യടിച്ചു പോകും. മോഷ്ടിക്കാനായി ആയുധങ്ങളുമായി വന്ന യുവാക്കളെ കീഴ്പ്പെടുത്തിയ ഈ പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിലെ താരം ധീരതയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ എല്ലാം തന്നെ ഈ പെൺകുട്ടിയെ വൈറൽ ആവുകയാണ്. തന്റെ ഫോൺ മോഷ്ടിക്കാൻ എത്തിയവരെ കീഴ്പ്പെടുത്തി താരമായിരിക്കുന്നത് പഞ്ചാബിൽ നിന്നുള്ള ഈ പെൺകുട്ടിയാണ്.
15 വയസ്സ് മാത്രമേ അവൾക്ക് പ്രായം ഉണ്ടായിരുന്നുള്ളൂ. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിന്റെ ഇടയിൽ ആയിരുന്നു ബൈക്കിൽ എത്തിയ രണ്ടുപേർ ഈ കുട്ടിയെ ആക്രമിക്കാനായി എത്തിയത്. മാത്രമല്ല കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന ഫോൺ തട്ടിപ്പറയ്ക്കാനായി ശ്രമിച്ചത് നിമിഷങ്ങളോളം പെൺകുട്ടി യുവാവുമായി നടത്തിയതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഒട്ടും വൈകാതെ സമീപത്തെ ചിലർ ഓടിയെത്തുകയും അക്രമിയെ പിടിക്കുകയും ചെയ്തു.
എല്ലാം സിസിടിവിയിൽവ്യക്തമായി പറഞ്ഞിരുന്നു. താഴെ വീണ ഫോൺ പെൺകുട്ടി എടുത്ത തിരികെ വരുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴും പെൺകുട്ടി വളരെ ധൈര്യത്തോടെ ആയിരുന്നു മറുപടി പറഞ്ഞത്. മോഷ്ടാവായ വ്യക്തിയെ എന്ത് വില കൊടുത്തു ശിക്ഷ നേടി കൊടുക്കേണ്ടതാണ് മാത്രമല്ല മറ്റുള്ളവരുടെ സാധനങ്ങൾ മോഷ്ടിക്കുന്നത് കുറ്റകരവുമാണ് ആ കുട്ടിയെ അയാൾ ആക്രമിക്കുക കൂടെ ചെയ്തു .
പിന്നെങ്ങനെയാണ് അയാളെ വെറുതെ വിടാൻ സാധിക്കുന്നത് അവളുടെ ധൈര്യം നിറഞ്ഞ പ്രവർത്തി കൊണ്ടാണ് ഇത്തരമൊരു മോഷ്ടാവിനെ പിടികൂടാനായി സാധിച്ചത്. പരിക്ക് പറ്റിയ പെൺകുട്ടിയെ പിന്നീട് ആശുപത്രിയിലേക്ക് എത്തുകയും ചെയ്തു എന്നാൽ തന്നെ അയാൾ കത്തികൊണ്ട് വെട്ടിയിട്ട് പോലും അയാളെ വെറുതെ വിടാൻ അവൾ തയ്യാറായിരുന്നില്ല അവളുടെ ധൈര്യത്തിന് മുന്നിൽ എല്ലാവരും തന്നെ തലകുനിക്കുകയാണ്.