എങ്ങനെയാണ് നിങ്ങളുടെ അമ്മയെ സഹിക്കാൻ എനിക്ക് പറ്റില്ല ഉള്ള കാര്യം ഞാൻ പറഞ്ഞേക്കാം ഞാൻ മിണ്ടിയാൽ പ്രശ്നം മിണ്ടിയില്ലെങ്കിൽ പ്രശ്നമാ അടുക്കളയിൽ കയറിയാൽ അപ്പോൾ തുടങ്ങും എനിക്കെങ്ങനെ എപ്പോഴും അടുക്കളയിൽ കയറാനും തള്ള പറയുന്നത് കേൾക്കാൻ ഒന്നും പറ്റില്ല. ഒന്നെങ്കിൽ ഞാൻ ഇല്ലെങ്കിൽ നിങ്ങളുടെ അമ്മ. ഇല്ലെങ്കിൽ എന്റെ അച്ഛൻ തന്ന 100 പവന്റെയും സ്വർണ്ണമെല്ലാം തിരികെ തന്നേക്ക് ഞാൻ ഇപ്പോൾ തന്നെ വീട്ടിലേക്ക് പോവം.
ഹരിക്ക് ഒന്നും സംസാരിക്കാന് സാധിക്കില്ല ആയിരുന്നു കാരണം. അവളുടെ നൂറു പവൻ വെച്ചാണ് ഇപ്പോൾ ബിസിനസ് തുടങ്ങിയിരിക്കുന്നത്. സംസാരിച്ചുകൊണ്ടിരിക്കവേ അമ്മ അമ്പലത്തിൽ നിന്നും വീട്ടിലേക്ക് വന്നു കയറിയതേയുള്ളൂ. എന്തിനാണ് നിങ്ങൾ ഇവിടെ ബഹളം വയ്ക്കുന്നത്. അമ്മയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് രാജി ആയിരുന്നു പ്രശ്നം നിങ്ങൾ തന്നെയാണ് എന്റെ അച്ഛൻ കൊടുത്ത തന്നെ ഈ വീട്ടിലേക്ക് അയച്ചത് അടുക്കളയിൽ കിടക്കാനല്ല.
നിങ്ങൾക്ക് വെച്ചു വിളമ്പാനും വീട് നോക്കാനും ആണെങ്കിൽ വേറെ ആളെ വെക്കണം. അവളുടെ ചോദ്യത്തിനു മുൻപിൽ ചിരിച്ചുകൊണ്ട് അമ്മ മറുപടി പറഞ്ഞു മോളോട് ഞാൻ എപ്പോഴെങ്കിലും എന്തെങ്കിലും കാര്യങ്ങൾ ചെയ്യണം എന്ന് നിർബന്ധം പറഞ്ഞിട്ടുണ്ടോ എനിക്ക് പറ്റുന്നതുപോലെ ഞാൻ നിന്നെ സഹായിക്കുന്നില്ലേ നിന്റെ വസ്ത്രം പോലും ഞാനല്ലേ കഴുകി തരുന്നത്. ഒന്നെങ്കിൽ ഞാൻ വയസ്സായ ആളല്ലേ അതെങ്കിലും ചിന്തിക്കേണ്ട. ഞാൻ പറഞ്ഞു നിങ്ങളോട് എന്റെ തുണി അലക്കാൻ ഇല്ലല്ലോ എന്റെ വസ്ത്രങ്ങൾ മുറിഞ്ഞു കിടന്നാൽ അവിടെ കിടന്നോട്ടെ.
പുച്ഛം നിറഞ്ഞ അവളുടെ വാക്കുകൾക്ക് ഭാവമാറ്റിയായിരുന്നു അമ്മയുടെ മറുപടി. മോളെ വയസ്സായി വീഴാറായ മരമാണെന്ന് കരുതി ചുമ്മാ അങ്ങ് ഓടില്ലേ അടി തെറ്റും നീ എന്ത് കരുതി വായിൽ കോലിട്ട് കുത്തിയിട്ട് പോലും ഒന്നും മിണ്ടാതെ ക്ഷമിച്ചു നിൽക്കുന്നത് നിന്നെ പേടിച്ചിട്ട് ആണെന്നോ അല്ലെങ്കിൽ നിന്റെ അച്ഛൻ തന്ന കാശിനെ പേടിച്ചിട്ടാണെന്നോ. എടാ എന്റെ ആധാരം പണയം വയ്ക്കുക എന്നിട്ട് ഇവളുടെ കാശ് തിരിച്ചു കൊടുത്തേക്ക് ജീവിതം എന്താണെന്ന് അവൾ പഠിക്കട്ടെ.
നിന്റെ അമ്മയോട് സംസാരിക്കുന്നതുപോലെ ഇവിടെ സംസാരിക്കാൻ നിൽക്കരുത്. സ്വന്തം വീട്ടിൽ അടുക്കളയിൽ കയറിയാൽ എന്താ നിന്റെ വള ഊരി പോകുമോ വൃത്തിയാക്കിയാൽ എന്താ നിന്റെ സൗന്ദര്യം നഷ്ടപ്പെട്ടു പോകുമോ. വൃദ്ധസദനത്തിൽ ആക്കാം എന്നൊന്നും ആരും കരുതണ്ട നിങ്ങൾക്ക് പോകണമെങ്കിൽ ഈ വീട് വിട്ടു പോകാം കാണാം വരണമെന്നുണ്ടെങ്കിൽ തിരികെ വരാം. അത് പറഞ്ഞ് അമ്മ അകത്തേക്ക് കയറി. അവൾ വീണ്ടും ദേഷ്യപ്പെട്ട് ഹരിയുടെ മുന്നിലേക്ക് വന്നു.
എനിക്കിപ്പോൾ എന്റെ അച്ഛൻ തന്നത് തിരികെ വേണം നിങ്ങളുടെ അമ്മ പറഞ്ഞപ്പോൾ ഒന്നും പറയാനില്ലായിരുന്നല്ലോ. പറഞ്ഞു തീരും മുൻപ് അവളുടെ കവിളത്ത് അവന്റെ കൈ പതിഞ്ഞിരുന്നു. ഇതാണ് നിനക്ക് തരാനുള്ളത് പോകണമെങ്കിൽ നിനക്ക് ഇപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി പോകാം പിന്നെ ഇവിടെ നടന്ന കാര്യങ്ങൾ ഒക്കെ നിന്റെ അച്ഛനോട് പറഞ്ഞു പിന്നെ അയാൾ സ്വർണം വാങ്ങാൻ വരുകയാണെങ്കിൽ അതിനുള്ള മറുപടി ഞാൻ അയാൾക്ക് കൊടുത്തോളാം. അതും പറഞ്ഞ് ഹരി ആകട്ടെ കയറി പോയപ്പോൾ കവിളും പിടിച്ച് അവൾ അവിടെ തന്നെ നിന്നു.