ഓഹരി ചോദിച്ച പെങ്ങൾക്ക് കൊടുക്കില്ലെന്ന് പറഞ്ഞ സഹോദരൻ. ബിസിനസ് തകർന്നപ്പോൾ പെങ്ങൾ ചെയ്ത കാര്യം കണ്ട് അയാൾ തകർന്നുപോയി.

രണ്ടോ മൂന്നോ മാസങ്ങൾക്ക് മുമ്പായിരുന്നു പെങ്ങൾ ഒരു വലിയ ബാഗും തൂക്കി കുട്ടികളുമായി വീട്ടിലേക്ക് കടന്നുവന്നത്. പെങ്ങളെ വീട്ടിലേക്ക് വന്നാലും ഭാര്യക്ക് ആയിരിക്കും അതിന്റെ എല്ലാ ദേശവും കാരണം തിരികെ പോകുന്നത് വരെ എല്ലാ ജോലികളും ചെയ്യേണ്ടത് അവളുടെ ഉത്തരവാദിത്തമാണ്. അത് മാത്രമല്ല പെങ്ങൾ തിരികെ പോകുമ്പോൾ ഒരു ബാഗിന് പകരം രണ്ടോ മൂന്നോ ബാഗുകളും ആയാണ് പോകാറുള്ളത്. ഭാര്യ അത്രയും നാൾ അടുക്കളയെ സൂക്ഷിച്ചിരുന്ന അച്ചാറുകളും ഉപ്പിലിട്ടതും പിന്നീട് അവിടെ കാണാതാകും.

   

അതുപോലെ വീട്ടിലെ ആർക്കും കൊടുക്കാതെ മാറ്റിവെച്ച് മാവിലെ മാമ്പഴങ്ങൾ എല്ലാം തന്നെ പെട്ടെന്ന് അപ്രത്യക്ഷമാകും. കൂടാതെ അടുക്കും ചിട്ടയോടെ ഭാര്യ നോക്കിയിരുന്ന വീട് പൂരപ്പറമ്പ് പോലെ ശൂന്യമായി മാറും. അതുകൊണ്ടുതന്നെ പെങ്ങൾ വരുമ്പോൾ അവളുടെ മുഖം ഇപ്പോഴും വലിയ ദേഷ്യമാണ്. വിവാഹം കഴിഞ്ഞ് പെങ്ങൾ ഓരോ തവണ വരുമ്പോഴും ഇത് പതിവുള്ള കാര്യമാണ് അതുപോലെ തന്നെയായിരുന്നു അന്നത്തെ ദിവസവും. ശനിയാഴ്ച വന്നാൽ ഞായറാഴ്ച ആണ് ഞങ്ങൾ തിരികെ വീട്ടിലേക്ക് പോകാറുള്ളത്. അന്ന് ശനിയാഴ്ച പെങ്ങൾ വീട്ടിലേക്ക് വന്നു ഉമ്മയുമായി കുറെ നേരം സംസാരിച്ചു അതിനുശേഷം കുറച്ചുനേരം കഴിഞ്ഞപ്പോൾ ഉമ്മ അയാളുടെ റൂമിലേക്ക് കടന്നുവന്നു.

മോനെ ഈ വീട്ടിൽ അവൾക്കുള്ള ഓഹരി നമുക്ക് കൊടുക്കേണ്ട. അത് കേട്ടപ്പോൾ അയാൾ പറഞ്ഞു. എന്തിനു കൊടുക്കണം അവൾക്ക് കൊടുക്കേണ്ടത് എല്ലാം തന്നെ വിവാഹസമയത്ത് സ്വർണവും പണവുമായി കൊടുത്തതാണ് ഇപ്പോൾ ഇല്ല അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും കൊടുക്കാനില്ല പിന്നെ അതുമാത്രമല്ലല്ലോ ഓരോ പ്രാവശ്യം ഇങ്ങോട്ട് വരുമ്പോഴും ഇവിടെ നിന്നും കുറെ കൊണ്ടുപോകാറുള്ളതല്ലേ. ഉമ്മ അത് കേട്ടപ്പോൾ പെട്ടെന്ന് സങ്കടം വന്ന കരഞ്ഞുപോയി. അവൾ എന്നോട് ഒന്നും ചോദിച്ചിട്ടില്ല ഞാനായിട്ട് പറഞ്ഞിട്ടാണ് നീ അവളോട് ഒന്നും പറയാൻ നിക്കണ്ട.

ഉമ്മ അതും പറഞ്ഞു മുറിയിലേക്ക് കടന്നുപോയി കുറച്ചുനേരം കഴിഞ്ഞപ്പോൾ ഇത്ത അവന്റെ മുറിയിലേക്ക് വന്നു. ഞാൻ പോവുകയാണ്. മക്കൾ കുറെ നേരമായി വാശിപിടിക്കുന്നു അവർക്ക് നാളെ പരീക്ഷയുണ്ട് അപ്പോൾ ഇന്ന് നേരത്തെ തന്നെ പോകണം. അതെന്താണ് ഞായറാഴ്ചയല്ലേ പോകാറുള്ളൂ എന്താ പെട്ടെന്ന് പോകണമെന്ന്അയാൾ ചോദിച്ചു. ഇല്ല പോയേ പറ്റൂ. അതും പറഞ്ഞ് ഇത്ത മക്കളെയും കൂട്ടി കൊണ്ടുവന്ന അതേ ബാഗ് മാത്രമായി ഇത്താ തിരികെ വീട്ടിലേക്ക് പോയി. ഇട്ടു പോകുമ്പോഴും ഉമ്മയുടെ റൂമിൽ നിന്ന് കരച്ചിൽ കേട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

കൊറോണ എല്ലായിടത്തും പിടിമുറുക്കി. അതിന്റെ ഭാഗമായി ഭാര്യയ്ക്ക് വയ്യാതാവുകയും അവളുടെ ഓപ്പറേഷനും അതുമായി ബന്ധപ്പെട്ട ഒരുപാട് പൈസ ചിലവാവുകയും ചെയ്തു. ബിസിനസ് എല്ലാം ഇപ്പോൾ തകർന്ന മട്ടാണ് എന്തുചെയ്യണമെന്നോ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് അയാൾക്കറിയില്ലായിരുന്നു. അങ്ങനെയിരിക്കുമ്പോൾ ആയിരുന്നു ഒരു ദിവസം പെങ്ങൾ പറയൂ പോലെ കേറി വന്നത്. ഉമ്മയുടെ അടുത്തേക്ക് ചെന്ന് കുറെ നേരം സംസാരിക്കുന്നതും കരയുന്നതും എല്ലാം കേട്ടു.

ഇപ്പോഴേ കണ്ടതോടെ ഭാര്യ അയാളുടെ അടുത്തേക്ക് വന്നു പറഞ്ഞു നിങ്ങളുടെ പെങ്ങൾ വന്നിട്ടുണ്ട് ഇവിടെ ഒന്നും ഉണ്ടാക്കിക്കൊടുക്കാൻ ഇല്ല എന്തുവേണമെങ്കിലും ചെയ്തു എനിക്കൊന്നും അറിയണ്ട അതും പറഞ്ഞ് അവൾ അകത്തേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞപ്പോൾ ഇട്ട റൂമിലേക്ക് കടന്നുവന്നു അവന്റെ തലയിൽ തലോടി അവന്റെ കയ്യിലേക്ക് ഒരു പൊതി വച്ചു കൊടുത്തു. അതിൽ നാല് സ്വർണ്ണവിലകൾ ഉണ്ടായിരുന്നു കൂടെ അവന്റെ കയ്യിലേക്ക് മുഷിഞ്ഞ കുറെ നോട്ടുകളും കൊടുത്തു.

ഇപ്പോൾ കയ്യിൽ ഉള്ള കുറച്ചു ക്യാഷ് ആണ് ബാക്കി ഇക്ക പറഞ്ഞിട്ടുണ്ട് നിന്നെ സഹായിക്കണം എന്ന് ഇനിയൊരു തവണ ഇത്ത വരുമ്പോൾ ആവട്ടെ. അവനെ എന്തു പറയണമെന്ന് അറിയില്ലായിരുന്നു. ഉമ്മ ഭാര്യയോട് പറയുന്നുണ്ടായിരുന്നു അവൾ അങ്ങനെയാണ് അവനെ സങ്കടം വരുമ്പോൾ അവൾക്ക് അത് സഹിക്കാൻ ആവില്ല. ആയിരുന്നു ഞാൻ സ്വത്തിന്റെ കാര്യം പറഞ്ഞ് ഇറക്കിവിട്ടത്. ഇപ്പോൾ അവനെ കുറ്റബോധത്തോടെ ചിന്തിക്കാൻ മാത്രമേ സാധിക്കുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *