സ്നേഹബന്ധങ്ങൾ പലതാണ് അമ്മയും മകളും തമ്മിലുള്ളതും അച്ഛനും മക്കളും തമ്മിലുള്ള തും ഇതിൽ സഹോദരസ്നേഹം എന്ന് പറയുന്നത് അത്രമേൽ പവിത്രമായ ഒന്നാണ് കൂടപ്പിറപ്പ് എന്നൊക്കെ നമ്മൾ പറയാറില്ലേ. അച്ഛനും അമ്മയ്ക്കും പറ്റാത്ത ഒരുപാട് കാര്യങ്ങൾ ആരെ കൊണ്ട് ചെയ്യാൻ സാധിക്കും. അതുപോലെ അച്ഛനോടും അമ്മയോടും പറയാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ സഹോദരങ്ങൾ തമ്മിൽ പറഞ്ഞു തീർക്കും.
അത്രമേൽ അടുപ്പമാണ് സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം. പരസ്പരം വഴക്കിട്ടാൽ പോലും ഒരാൾക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ രക്ഷിക്കാൻ മറ്റൊരാൾ ഉണ്ടാവുക തന്നെ ചെയ്യും. അതുപോലെ കരുതലിന്റെ കാര്യം പറയേണ്ടതില്ലല്ലോ. സ്വന്തം കൂടപ്പിറപ്പിനെ ഒരു അപകടം പോലും വരാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കും സഹോദരങ്ങൾ. ഒരു ചേട്ടന്റെയും അനിയത്തിയുടെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
അനിയത്തിയോടുള്ള ഒരു ചേട്ടന്റെ സ്നേഹ വാത്സല്യത്തിന്റെ വീഡിയോ ആണിത്. സൈക്കിളിൽ അനിയത്തിയെ വച്ചുകൊണ്ട് പോകുന്ന കുട്ടിയെ വീഡിയോയിൽ കാണാം. കാഴ്ചയിൽ മൂന്നു വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന തന്റെ അനിയത്തിയെ സൈക്കിളിന്റെ പിന്നിലിരുത്തി രണ്ട് കാലുകളും സൈക്കിളിൽ വച്ചു കെട്ടുകയാണ് ആൺകുട്ടി.
അവൻ വണ്ടി കൊണ്ടുപോകുമ്പോൾ അനിയത്തി വീഴാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ അവൻ ചെയ്യുന്നത്. അനിയത്തിയുടെ കാലുകൾ ഒരു തുണി ഉപയോഗിച്ച് കൊണ്ട് മുറുക്കി കെട്ടുന്നത് നമുക്ക് വീഡിയോയിൽ കാണാം. അതിനുശേഷം അവൻ സൈക്കിൾ എടുത്തുകൊണ്ടു പോകുന്നതും കാണാം. അനിയത്തിയുടെ ജീവന് ഒരു ആപത്തും വരുത്തരുത് എന്ന് വിചാരിക്കുന്ന ഒരു സ്നേഹത്തിന്റെ കരുതലാണ് അത്. ഇതുപോലെ ഒരു ചേട്ടനെ കിട്ടാനും വേണം ഒരു ഭാഗ്യം.