ഇതുപോലെ ഒരു അവസ്ഥ ഒരു പെണ്ണിനും ഉണ്ടാവാതിരിക്കട്ടെ. കണ്ണ് നിറഞ്ഞു പോകും ഈ പെൺകുട്ടിയുടെ അവസ്ഥ കേട്ടാൽ.

എനിക്ക് ഈ വിവാഹം വേണ്ട അമ്മയെ അയാളെ എനിക്കിഷ്ടമായില്ല എന്റെ കണ്ണീര് കാണുവാൻ ഇവിടെ ആരുമില്ലേ. എല്ലാവർക്കും വേണ്ടി ഞാൻ ബലിയാട് ആവുകയാണ്. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിയ നിമിഷം. ആരും എന്റെ വാക്കുകൾ കേൾക്കാൻ തയ്യാറായില്ല എല്ലാവരും ചേർന്ന് ആ വിവാഹം കഴിപ്പിച്ചു. അവിടെ എനിക്ക് സ്നേഹമുള്ള ചേട്ടനെയും ഭാര്യയെയും അനിയത്തിയെയും കിട്ടി അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചു പോയിരുന്നു. ആദ്യരാത്രിയിൽ വിനു എന്നോടൊന്നും സംസാരിച്ചില്ല തുടർന്നുള്ള ദിവസങ്ങളിൽ ഒന്നും ഇനി സംസാരിക്കുന്നതായി കണ്ടില്ല. ഇതിന്റെ കാരണം ഞാൻ ചേച്ചിയോട് ചോദിച്ചിരുന്നു.

   

പക്ഷേ അന്ന് രാത്രി ചേട്ടന്റെ കയ്യിൽ നിന്ന് വിനു ഒരുപാട് അടി വാങ്ങിച്ചു. പക്ഷേ ഒന്നിനുപോലും പ്രതികരിക്കുന്നത് ഞാൻ കണ്ടില്ല. അന്ന് ഞാൻ ഒരുപാട് കരഞ്ഞു. അതിനുവേണ്ടി ഈ പെരുമാറ്റത്തിന്റെ കാരണം എനിക്ക് അറിയണമെന്നുണ്ടായിരുന്നു. പിറ്റേദിവസം അനിയത്തിയെ കാണാൻ പോയപ്പോഴായിരുന്നു അവൾ പറഞ്ഞത്. വിനു ബിരുദത്തിനു പഠിക്കുന്ന സമയത്ത് ആയിരുന്നു അച്ഛൻ മരിച്ചത് അതിനുശേഷം ആണ് വിനു ഇതുപോലെ ആയത്. അച്ഛന്റെയും മരണം മൂലം ഉണ്ടായ ഒരു മാനസിക തകർച്ചയാണ് വിനുവിന് സംഭവിച്ചിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. ഒരുഒരു ദിവസം ഞാൻ അവനെയും കൂട്ടി ഒരു സൈക്കോളജിസ്റ്റിനെ കാണാൻ പോയി.

അപ്പോഴായിരുന്നു ശരിയായ കാരണം എന്താണെന്ന് അറിയാൻ കഴിഞ്ഞത്. അമ്മ നേരത്തെ മരിച്ചതുകൊണ്ട് അച്ഛനും അമ്മയുടെ അനിയത്തിയും അച്ഛമ്മയും ചേർന്നായിരുന്നു ചേട്ടനെയും വിനുവിനെയും അനിയത്തിയെയും വളർത്തി വലുതാക്കിയത്. വളർന്നു വലുതായതിനു ശേഷം നാട്ടിലുള്ളവരെല്ലാം തന്നെ അച്ഛനെയും അമ്മയുടെ അനിയത്തിയെയും വെച്ച് പല കഥകളും പറഞ്ഞു തുടങ്ങിയപ്പോൾ അവർക്ക് വേണ്ടി സ്വന്തം ജീവിതം അമ്മയുടെ അനിയത്തിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.

പക്ഷേ അതിനെ ചേട്ടനെ വളരെ വലിയ എതിർപ്പ് ഉണ്ടായിരുന്നു. അച്ഛനെ വിഷം കൊടുത്ത് കൊന്നുകളയും എന്നായിരുന്നു ചേട്ടന്റെ ഭീഷണി. ഒരു ദിവസം പഠിപ്പ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ വിനു കാണുന്നത് വായിൽ നിന്ന് നുരയും പതയും വന്ന് മരിച്ചുകിടക്കുന്ന അച്ഛനെയാണ്. അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകാൻ വിനു പറഞ്ഞെങ്കിലും ചേട്ടൻ അവനെ മുറിയിൽ ഇട്ടു പൂട്ടി. അച്ഛൻ മരിച്ച ഉറപ്പാക്കിയതിനു ശേഷം വിനുവിന്റെ അടുത്തേക്ക് ചേട്ടൻ വന്നിട്ട് ഇതൊന്നും തന്നെ പുറത്ത് നീ പറയരുത് നിന്നെ ഞാൻ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതോടെ മാനസികനില മുഴുവനായി തകർന്ന വിനുവിന്റെ ജീവിത മുഴുവൻ ചേട്ടന്റെയും ചേട്ടത്തിയുടെയും വാക്കുകളിലൂടെയാണ് മുന്നോട്ട് പോയത്.

ഹോസ്പിറ്റലിൽ നിന്ന് ഞാൻ നേരെ എന്റെ വീട്ടിലേക്ക് പോയത് കുറച്ചു ദിവസം കഴിഞ്ഞ് വരുമെന്ന് പറഞ്ഞപ്പോൾ ചേട്ടത്തിക്ക് അത് വലിയ സന്തോഷമായില്ല എന്ന് എനിക്ക് മനസ്സിലായി. കുറെ നാളത്തെ പരിശ്രമത്തിന് ശേഷം വിനു മാറി തുടങ്ങി. ഓർമ്മകൾ എല്ലാം നഷ്ടപ്പെട്ട വിനു ജീവിതത്തിലേക്ക് തിരിച്ചുവന്ന നല്ല നിമിഷങ്ങൾ ആയിരുന്നു അത്. അതിനിടയിൽ ആയിരുന്നു വിനുവിനെ ഭീഷണിപ്പെടുത്തി കൊണ്ടുപോകാൻ ചേച്ചിയും ചേട്ടനും വന്നത്. അന്നവരോട് അവൾ പറഞ്ഞു ഇനി മേലിൽ എന്റെ വിനുവിനെ തിരക്കി ഇവിടേക്ക് വരരുത് നിങ്ങൾ വിനുവേട്ടന്റെ അച്ഛനോട് ചെയ്തതെല്ലാം എനിക്കറിയാം.

എന്നെയും ഭർത്താവിനെയും ഉപദ്രവിക്കാൻ നോക്കിയാൽ ഞാൻ അത് അറിയിക്കേണ്ടവരെ എല്ലാം അറിയിക്കും. ഇന്നെന്റെ വിനുവേട്ടനെ ഒരു വലിയ സമ്മാനവും ആയിട്ടാണ് ഞാൻ കാത്തിരിക്കുന്നത്. പറഞ്ഞു തീരും മുൻപേ വിനു വീട്ടിലേക്ക് വന്നു. തുറന്നത് ചെറിയമ്മ ആയിരുന്നു. ചെറിയമ്മയെ കണ്ടതും ഓടി ചെന്ന് കെട്ടിപ്പിടിച്ചു. അപ്പോൾ എനിക്ക് മനസ്സിലായി വിനുവിന് അവർ അമ്മയായിരുന്നു എന്ന്. മോനെ വിനു ഇനി ഞാൻ നിന്നെ വിട്ടു പോകില്ല ഇവളെന്നെ ഇവിടേക്ക് കൊണ്ടു വന്നു ഇനി എപ്പോഴും കൂടെ ചെറിയമ്മ ഉണ്ടാകും കേട്ടോ. എനിക്കിപ്പോൾ സ്നേഹനിധിയായ ഭർത്താവിനെ മാത്രമല്ല ഒരു അമ്മയെയും ആണ് കിട്ടിയിരിക്കുന്നത്. ഇതിലും വലിയ ഭാഗ്യം വേറെയില്ല.

Leave a Reply

Your email address will not be published. Required fields are marked *