വിവാഹ ദിവസമായിരുന്നിട്ടും അനുവിനെ യാതൊരു തരത്തിലുള്ള സന്തോഷം ഇല്ല. ഇത്രയും നാൾ കൂടെയുണ്ടായിരുന്ന അച്ഛനെയും അമ്മയെയും അനിയത്തിയെയും വിട്ട് അച്ഛനും മകനും മാത്രമുള്ള ഒരു വീട്ടിലേക്ക് ഒറ്റയ്ക്ക് പോകുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ അനുവിന് സങ്കടം കൂടിക്കൂടിവന്നു. കല്യാണം കഴിക്കാൻ പോകുന്നതോ ഒരു പോലീസ് ഓഫീസറെ. വിവാഹത്തിന്റെ അന്നേദിവസം അവൾ പലതവണ അയാളുടെ മുഖത്തേക്ക് നോക്കിയെങ്കിലും ഒരു പ്രാവശ്യം പോലും അവളെ നോക്കാൻ അരവിന്ദൻ തയ്യാറായില്ല.
വിവാഹ ആലോചനയുമായി വന്നപ്പോൾ അനുവിനെ ഇഷ്ടപ്പെട്ടു എന്നാണ് അയാൾ പറഞ്ഞത് പക്ഷേ എന്താണ് മുഖത്തേക്ക് പോലും നോക്കാത്തത് എന്ന് അവൾക്ക് മനസ്സിലായില്ല. വീട്ടിലേക്ക് എത്തിയെങ്കിലും പോലീസ് ഓഫീസർ ആയതുകൊണ്ട് എപ്പോഴും അയാൾക്ക് ഡ്യൂട്ടി തന്നെയായിരുന്നു. വീട്ടിൽ അച്ഛൻ മാത്രമായിരുന്നു അവൾക്കുണ്ടായിരുന്ന ആകെ ഒരു കൂട്ട്. അനുവും അച്ഛനും വളരെ പെട്ടെന്ന് തന്നെ സുഹൃത്തുക്കളെ പോലെയായി. പല രാത്രികളിലും അവൾ ഉറങ്ങിയതിനുശേഷം ആയിരുന്നു അരവിന്ദൻ വന്നിരുന്നത്.
അവളോട് അധികം ഒന്നും സംസാരിക്കില്ല ഇനി അയാൾക്ക് വേറെ ആരെയെങ്കിലും പ്രണയം ഉണ്ടായിരുന്നു എന്നായിരുന്നു അനുവിന്റെ സംശയം. ഒടുവിൽ അവൾ ഒരു ദിവസം ചോദിച്ചു അരവിന്ദേട്ടാ ചേട്ടനെ ആരോടെങ്കിലും പ്രണയം ഉണ്ടായിരുന്നോ. അതിനുള്ള അരവിന്ദന്റെ മറുപടി ഒരു ചിരിയായിരുന്നു. എന്നായിരുന്നു അരവിന്ദ് ജീവിക്കുന്നത് അനു ആദ്യമായാണ് കാണുന്നത്. വീട്ടിൽ എപ്പോഴും ഒറ്റയ്ക്ക് നിൽക്കുന്നതായതുകൊണ്ടുതന്നെ അവൾക്ക് പഠിക്കാൻ പോകണമെന്ന സുഹൃത്തുക്കളെ കാണണമെന്നും എല്ലാം തോന്നി.
അതിനൊന്നും തന്നെ അരവിന്ദൻ എതിരായിരുന്നില്ല അവളെ പഠിക്കാൻ വിടാൻ തന്നെയായിരുന്നു അയാൾക്കും താല്പര്യം. അയാൾ മനസ്സിൽ സ്നേഹം ഒളിപ്പിച്ചുവെച്ച് അത് പുറത്തേക്ക് കാണിക്കാത്തതാണ് അതോ അവളോട് ശരിക്കും ഇഷ്ടമില്ലാത്തതുകൊണ്ടാണോ ഇങ്ങനെ പെരുമാറുന്നത് എന്ന് അവൾക്ക് ആകെ സംശയമായിരുന്നു എന്നാൽ ആ സംശയം തീരാൻ അധിക നാൾ വേണ്ടിവന്നില്ല. കോളേജ് വിട്ട് പൂർണിമയുമായി വരുമ്പോഴായിരുന്നു മുന്നിലേക്ക് ഒരു ലോറി വരുന്നത് കണ്ടത്. അവൾക്ക് അത് മാത്രമേ ഓർമ്മയുള്ളൂ .
പിന്നീട് കണ്ണു തുറക്കുമ്പോൾ ഹോസ്പിറ്റലിലായിരുന്നു. അമ്മയും അച്ഛനും അനിയത്തിയും അരവിന്ദന്റെ അച്ഛനും എല്ലാം ചുറ്റും നിൽക്കുന്നുണ്ട്. അവൾ അവളെ തന്നെ ഒന്ന് നോക്കി കയ്യിലും കാലിലും എല്ലാം പ്ലാസ്റ്റർ കെട്ടി ഇട്ടിരിക്കുന്നു. ഭാഗ്യത്തിന് പൂർണ്ണമയ്ക്ക് ഒന്നും തന്നെ പറ്റിയില്ല അതുകൊണ്ട് അവൾക്ക് വലിയ സമാധാനമായിരുന്നു. അപ്പോൾ അമ്മ അവളോട് പറഞ്ഞു. അരവിന്ദൻ പുറപ്പെട്ടിട്ടുണ്ട് എത്രയും പെട്ടെന്ന് ഇവിടെ എത്തും നീ പേടിക്കേണ്ട കേട്ടോ. അനു ശരിയെന്നു പറഞ്ഞു മയക്കത്തിലേക്ക് പോയി. മുഖത്ത് നനഞ്ഞമഴത്തുള്ളികൾ വീഴുന്നത് അറിഞ്ഞിട്ടാണ് അനു എഴുന്നേറ്റത്.
എന്നാൽ അത് മഴത്തുള്ളികൾ ആയിരുന്നില്ല അരവിന്ദൻ അവളുടെ മുൻപിൽ കരയുകയായിരുന്നു. ഒരു പോലീസ് ഓഫീസർ ആയ അയാൾ കരയുന്നത് അവൾ ആദ്യമായിട്ടാണ് കാണുന്നത്. പേടിക്കേണ്ട എനിക്കൊന്നും പറ്റിയിട്ടില്ല അനു പറഞ്ഞു . അരവിന്ദൻ ചോദിച്ചു നീ എന്തെങ്കിലും കഴിച്ചോ അവൾ ഇല്ലെന്ന് തലയാട്ടി. അയാൾ അനുവിനെ നെഞ്ചോട് ചേർത്ത് കിടത്തി അവൾക്ക് ഭക്ഷണം കൊടുത്തു. അവളോട് ഉണ്ടായിരുന്ന ഉള്ളിൽ അടക്കിപ്പിടിച്ചിരുന്ന സ്നേഹമെല്ലാം തന്നെഅനുഭവിക്കുകയായിരുന്നു.
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അമ്മ കൂട്ടിക്കൊണ്ടു പോകാം എന്നു പറഞ്ഞു. അപ്പോൾ അരവിന്ദൻ പറഞ്ഞു വേണ്ട ഒരു മാസത്തെ ലീവ് എടുത്തിട്ടുണ്ട് സഹായത്തിന് ചെറിയമ്മ വരാമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് ആരും ഒന്നും പറഞ്ഞില്ല 2 വാക്ക് അത്രയേ ഉണ്ടായിരുന്നുള്ളൂ. കാറിൽ ഇരിക്കുമ്പോൾ അവൾ അരവിന്ദനോട് ചോദിച്ചു. അപ്പോൾ അരവിന്ദൻ പറഞ്ഞു കുട്ടികളെ ആർക്കാണ് ഇഷ്ടമില്ലാത്തത്. ഞാൻ കുട്ടി ഒന്നുമല്ല ഒന്ന് ചിരിച്ചുകൊണ്ട് അനു പറഞ്ഞു. എനിക്ക് നിന്നെ ഇഷ്ടമാണ് അത് എത്രത്തോളം പ്രകടിപ്പിക്കാൻ കഴിയും എന്ന് ഒന്നും എനിക്കറിയില്ല പക്ഷേ നിനക്ക് എന്തെങ്കിലും സംഭവിച്ചാലും നീ കരഞ്ഞാലും അത് എന്റെ സങ്കടങ്ങൾ കൂടിയാണ്.