മാതാപിതാക്കളെ അനുസരിക്കാതെ ഗുണ്ടയായി മാറിയ മകനു പിന്നീട് ജീവിതത്തിൽ ദൈവം കൊടുത്ത ശിക്ഷ കണ്ടോ.

ഒരിക്കൽ പൂരം കാണാൻ പോയപ്പോൾ അച്ഛനെ ഒരാൾ തല്ലുന്നതും തള്ളി മാറ്റുന്നതും എല്ലാം കണ്ടു. എന്നാൽ അതിനൊന്നും തന്നെ പ്രതികരിക്കാതെ അവന്റെ കൈയും പിടിച്ച് അച്ഛൻ നടന്നകന്നു. പക്ഷേ അച്ഛനെ തല്ലിയ അയാൾക്ക് തിരിച്ചു കൊടുക്കാതെ അവന് സമാധാനം ഉണ്ടായിരുന്നില്ല തിരികെ പോയി അയാൾക്ക് നേരെ ഒരു കല്ലെടുത്ത് എറിഞ്ഞു കൊണ്ടായിരുന്നു അവന്റെ തുടക്കം. ആരെയും ഉപദ്രവിക്കാത്ത വരെ ഉപദ്രവിക്കുന്ന ആളുകൾക്ക് ശിക്ഷ കൊടുക്കാൻ എങ്കിലും വലുതാകുമ്പോൾ ഒരു ഗുണ്ടയായി മാറണം എന്നായിരുന്നു അവന്റെ ആഗ്രഹം.

   

ക്ലാസ് റൂമിൽ കുട്ടികളുടെ എല്ലാം മുന്നിൽ വച്ച് ആകുമ്പോൾ ഒരു ഗുണ്ടയാകണം എന്ന് പറയുമ്പോൾ പടവലങ്ങക്ക് ഷർട്ടും ട്രൗസറും ഇട്ട ഇവനാണ് ഗുണ്ടയാകാൻ പോകുന്നത് എന്ന് എല്ലാവരും തന്നെ കളിയാക്കി. എന്നാൽ ഭാവിയിലെ ഗുണ്ടയുടെ എല്ലാ ചവിട്ടും കുറ്റം കൊള്ളേണ്ടിവന്നത് വീട്ടിലെ വാഴകൾ ആയിരുന്നു. പിന്നീട് ഒരു ദിവസം തന്റെ ബാഗിൽ നിന്നും ഭക്ഷണം മോഷ്ടിച്ച അരവിന്ദനെ തള്ളിയായിരുന്നു രണ്ടാമത്തെ തുടക്കം. വിശന്നിട്ടാണ് ഭക്ഷണം മോഷ്ടിച്ചു കഴിച്ചതെന്ന് അറിവിന്റെ കരഞ്ഞു പറയുമ്പോൾ ഒരു ഗുണ്ടയായി ഞാൻ അന്ന് കരഞ്ഞു.

പിറ്റേദിവസം അവനും കൂടിയുള്ള ഫുഡ് ഉണ്ടായിരുന്നു. സ്കൂൾ കഴിഞ്ഞ കോളേജിൽ എത്തുമ്പോഴും അതുതന്നെ ആവർത്തിച്ചു. കോളേജിൽ റാഗ് ചെയ്യാൻ വന്ന ചേട്ടന്മാരെ തല്ലിയായിരുന്നു തുടങ്ങിയത് പിന്നീട് കോളേജിൽ എല്ലാ ദിവസവും തല്ലു തന്നെയായിരുന്നു അതുകൊണ്ട് ശരിയായി പഠിക്കാൻ സാധിച്ചില്ല അവർ കോളേജിൽ നിന്നും പുറത്താക്കി. അച്ഛനും അമ്മയും എപ്പോഴും തന്നെ ഉപദേശിക്കുമായിരുന്നു ഇതുപോലെ ഒന്നും നടക്കരുത് എന്ന്. ഒരിക്കൽ അമ്മ ശപിക്കുകയും ചെയ്തു. നീ ഒരുകാലത്തും നന്നാവില്ല എന്ന്.

എന്നാൽ അതൊന്നും തന്നെ ഗുണ്ടായി അവൻ വകവയ്ക്കാൻ നിന്നില്ല. കൂടെ ഒരുപാട് കൂട്ടുകാരും പ്രായത്തിന്റെ ഒരു ധൈര്യവും ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം പോവാൻ അധികസമയം വേണ്ടിവന്നില്ല. ഒരാളുടെ കത്തിക്കുത്തിനു ഇരയായി കണ്ണ് മറഞ്ഞു പോകുമ്പോൾ കൂടെയുള്ള കൂട്ടുകാരെല്ലാവരും ഓടിപ്പോകുന്നതായിരുന്നു കണ്ടത്. എന്നാൽ കുറെ നേരത്തിനു ശേഷം ആരോ തന്നെ എടുത്തോണ്ട് പോകുന്നതായി അവനു തോന്നി കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റലിൽ അരവിന്ദനും അപ്പുറത്തും ഇപ്പുറത്തും അച്ഛനും അമ്മയും നിൽക്കുന്നു.

അമ്മയുടെ കൈപിടിച്ചുകൊണ്ട് അയാൾ പറഞ്ഞു അമ്മയുടെ ശാപം ഫലിച്ചു കേട്ടോ. അമ്മയ്ക്ക് കരയാൻ അല്ലാതെ മറ്റൊന്നിനും സാധിച്ചില്ല. അയാൾ ആകെ തളർന്നു പോയിരിക്കുന്നു ഒരു വർഷം എടുക്കും ഇനി ഇതെല്ലാം തന്നെ ശരിയായി വരാൻ. എന്തൊക്കെ തന്നെ ചെയ്തിട്ടും അയാളുടെ കൂടെ വിടാതെ ഉണ്ടായിരുന്നത് അച്ഛനും അമ്മയും മാത്രമായിരുന്നു. ഇനിയെങ്കിലും നീ നല്ല വഴിക്ക് നടക്കണം എന്ന് അച്ഛനും അമ്മയും പറയുന്നുണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥയെല്ലാം മാറിക്കഴിയുമ്പോൾ ഞാൻ അച്ഛനും അമ്മയും പറയുന്നതുപോലെ നടക്കാമെന്നും അയാൾ വാക്ക് കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *