ഭർത്താവിന്റെ മരണശേഷം ഭാര്യയുടെ കയ്യിൽ നിന്ന് സ്വത്തുക്കൾ എല്ലാം സ്വന്തമാക്കാൻ ശ്രമിച്ച ബന്ധുക്കാരോട് സംസാരിച്ച ആളെ കണ്ട് എല്ലാവരും ഞെട്ടി.

ചേട്ടൻ മരിച്ചേ അതിന്റെ കാര്യങ്ങൾ എല്ലാം കഴിഞ് അധികസമയം പോലും ആയിട്ടില്ല ഇവർ ഇപ്പോൾ തന്നെ എല്ലാ വസ്തുക്കളും അവരുടെ പേരിൽ ആക്കാൻ നോക്കുകയാണ്. നെഞ്ചുരുകുന്ന വേദനയോടെ സുലു മനസ്സിൽ പറഞ്ഞു. നാത്തൂൻ ആയിരുന്നു എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നത്. ചേച്ചി ഇവിടെ അച്ഛന്റെയും അമ്മയുടെയും കൂടെ നിന്നോളൂ. ചേട്ടന്റെ മകനെ ഞങ്ങൾ ഞങ്ങളുടെ കൂടെ കൊണ്ടുപോവുകയാണ് എന്റെ മകളെ ഇവിടെ നിർത്തുന്നുണ്ട്. അപ്പോൾ ചേച്ചിക്ക് ഒരുകൂട്ടായിരിക്കും.

   

അപ്പോഴായിരുന്നു ചെന്നൈയിലുള്ള ഫ്ലാറ്റിന്റെ കാര്യം അച്ഛൻ ഓർമിപ്പിച്ചത്. അതോർത്ത് പേടിക്കേണ്ട അച്ഛാ ഞാനും ചേട്ടനും കൂടി അങ്ങോട്ടേക്ക് മാറിയാലോ എന്നാണ് ആലോചിക്കുന്നത്. നാത്തൂന്റെ ആ വാക്കുകൾ കേട്ടപ്പോൾ സുലുവിനെ ശരിക്കും സങ്കടം തോന്നി. ഒരു ജീവിതകാലം മുഴുവൻ ഉള്ള അദ്ദേഹത്തിന്റെയും സുലുവിന്റെയും സ്വപ്നമായിരുന്നു ആ വീട്. അവിടെ കിടന്ന് മരിക്കണം എന്ന് ഭർത്താവ് എപ്പോഴും പറയുമായിരുന്നു അതുമാത്രമല്ല അയാളുടെ മരണശേഷം അവിടെ പോയി താമസിക്കണം എന്നതായിരുന്നു അവസാനത്തെ ആഗ്രഹവും.

പക്ഷേ ഇവരെല്ലാവരും ചേർന്ന് അത് കയ്യിൽ ആക്കാനാണ് ഇപ്പോൾ നോക്കുന്നത്. ചേട്ടൻ എപ്പോഴും പറയുമായിരുന്നു സുലു നീ കുറച്ചു കൂടി കാര്യങ്ങൾ പഠിക്കണം എല്ലായ്പ്പോഴും മിണ്ടാതിരിക്കരുത് എന്നെല്ലാം. അദ്ദേഹം എല്ലാം മുന്നിൽ കണ്ടിരുന്നു. സുരഭിനോട് അയാൾക്ക് വലിയ സ്നേഹമായിരുന്നു വിവാഹത്തിനു ശേഷവും അവളെ പഠിപ്പിച്ച ഒരു നല്ല നിലയിൽ എത്തിക്കാൻ അയാൾ ശ്രമിച്ചിരുന്നു. എന്നാൽ കുഞ്ഞുണ്ടായതിനുശേഷം എല്ലാറ്റിൽനിന്നും അവളായിരുന്നു പിന്മാറി പോയത്.

എല്ലാവരും ചേർന്ന് സുലുവിനെ വീട്ടിൽ അടച്ചിടും എന്ന നിലയിലേക്ക് എത്തിയപ്പോൾ മകൻ ശബ്ദമുയർത്തി. വെറും പത്താം ക്ലാസുകാരന്റെ ശബ്ദം ആരും തന്നെ ചെവി കൊണ്ടല്ല എന്നാൽ പ്രായത്തിൽ കവിഞ്ഞ പക്വത അവൻ ഉണ്ടായിരുന്നു അവൻറെ സംസാരത്തിൽ സുലു ഭർത്താവിനെ തന്നെയായിരുന്നു കണ്ടത്. ഞാൻ ഇങ്ങോട്ട് വരുന്നില്ല ഞാനും അമ്മയും കൂടി ചെന്നൈയിലുള്ള ഫ്ലാറ്റിലേക്ക് പോവുകയാണ്. അച്ഛനും അമ്മയ്ക്കും ഞങ്ങളുടെ കൂടെ വരാം. മരിക്കുന്നതിനുമുൻപ് അച്ഛൻ എപ്പോഴും പറയുമായിരുന്നു

അച്ഛൻ മരിച്ചാൽ അമ്മയ്ക്ക് നീ മാത്രമേയുള്ളൂ അമ്മയുടെ കാര്യമല്ല കൃത്യമായി നോക്കിക്കോളാം എന്നല്ല അച്ഛൻ മരണം മുന്നിൽ കണ്ടിരുന്നു അതുകൊണ്ടുതന്നെയാണ് എല്ലാ കാര്യങ്ങളും മുൻകൂട്ടി ചെയ്തു വെച്ചത്. എന്റെ അമ്മയ്ക്ക് ഞാനുണ്ട് എന്റെ അമ്മയ്ക്ക് വേണ്ടി സംസാരിക്കാൻ ഇനി ഞാനുണ്ട്. ആരും ഞങ്ങളെ പറ്റി ചിന്തിക്കേണ്ട അച്ഛന്റെ അതേ ജോലിസ്ഥലത്ത് തന്നെ അമ്മയ്ക്കും ഒരു ജോലി വാങ്ങിക്കൊടുത്താൽ ഞങ്ങൾ അവിടെ സന്തോഷമായി ജീവിച്ചു കൊള്ളാം. പ്രായത്തിൽ കവിഞ്ഞ പക്വതയാണെങ്കിലും എല്ലാ കാര്യങ്ങൾക്കും അവനെ വളരെയധികം ചിട്ടയുണ്ടായിരുന്നു. ആ വീട്ടിൽ നിന്നും മകന്റെ കൈപിടിച്ച് ഇറങ്ങുമ്പോൾ സ്വന്തം ഭർത്താവ് എങ്ങോട്ട് പോയിട്ടില്ലെന്നും തന്റെ കൂടെയുണ്ടെന്നും സുലുവിന് ബോധ്യമായി.

Leave a Reply

Your email address will not be published. Required fields are marked *