പോകുന്നത് എവിടേക്കോ ആണ്. പക്ഷേ ഞാൻ എന്റെ വഴിയിലാണ്. ബാഗ് പാക്ക് ചെയ്ത് പുതിയ യാത്രയ്ക്ക് ഒരുങ്ങി മഞ്ജുവാര്യർ. | Manju Warrier New Photos

മലയാളികൾക്കെല്ലാം വളരെയധികം ഇഷ്ടപ്പെട്ട ഒരു നായികയാണ് മഞ്ജുവാര്യർ. മലയാള സിനിമയിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് ഉടമ കൂടിയാണ് മഞ്ജു വാര്യർ. ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഒരു വലിയ തിരിച്ചുവരവാണ് താരം തന്റെ അഭിനയ ജീവിതത്തിൽ നടത്തിയിരിക്കുന്നത്. മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന മലയാള ചിത്രത്തിലൂടെ അഭിനയ ലോകത്ത് എത്തിയ താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമ ലോകത്ത് സൃഷ്ടിക്കുകയായിരുന്നു.

   

മലയാളത്തിലും തമിഴിലുമായി നിരവധി പ്രമുഖ താരങ്ങൾക്കൊപ്പം മുൻനിര നായികയായി അഭിനയിക്കാനുള്ള അവസരം മഞ്ജുവാര്യർക്ക് ലഭിച്ചു. സിനിമയിൽ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളിലും സജീവസാന്നിധ്യമായ താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറാറുണ്ട്. മാത്രമല്ല തന്റെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി മഞ്ജു പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ താരം പങ്കുവെച്ച ചില ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ബാഗ് പാക്ക് ചെയ്തു ഒരു യാത്രയ്ക്ക് ഒരുങ്ങി നിൽക്കുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. കൂളിംഗ് ഗ്ലാസും തൊപ്പിയും എല്ലാം വെച്ച് വളരെ സ്റ്റൈലിഷ് ആയുള്ള മഞ്ജുവിനെയാണ് ചിത്രങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത് ഞാൻ എങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്കറിയില്ല പക്ഷേ ഞാൻ എന്റെ പാതയിൽ തന്നെയാണ് എന്നായിരുന്നു ഈ ചിത്രത്തിന് കൊട്ടാരം കുറിച്ചിട്ടത്.

നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒരുപാട് ആരാധകരാണ് ചിത്രത്തിന് കമന്റുകൾ ആയി സോഷ്യൽ മീഡിയയിൽ എത്തിയത് ജീവിതം ഒന്നല്ലേയുള്ളൂ അത് എങ്ങനെ ആസ്വദിച്ച് ജീവിക്കുക. പറക്കുക പക്ഷി നീ തളരാതിരിക്കട്ടെ നിൻ ചിറകുകളും മനവും വളരുക ഇനിയും നിനക്ക് മുന്നിൽ തടസ്സമാവില്ല ഒരു ആകാശവും പറക്കുക പക്ഷി. എന്നെല്ലാം നിരവധി കമന്റുകൾ ആണ് ആരാധകർ നൽകിയത്. അതുപോലെ തന്നെ എങ്ങോട്ടേക്കാണ് പുതിയ യാത്ര എന്നും ആരാധകർ ചോദിക്കുന്നു.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

Leave a Reply

Your email address will not be published. Required fields are marked *