സാന്ത്വനമെന്ന ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന പരമ്പരയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. സജിൻ ഗോപിക എന്നാണ് ഇവരുടെ യഥാർത്ഥ പേര്. ശിവാഞ്ജലി എന്നാണ് ഇവരെ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. ചാനൽ റേറ്റിങ്ങിൽ ഒന്നാമതുള്ള സീരിയലാണ് സാന്ത്വനം. ഇതിലെ ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോഡികളാണ് ശിവനും അഞ്ജലിയും. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ കാണുന്ന പരമ്പരയാണ് സാന്ത്വനം.
ഒരുപാട് ഫാൻസ് ഗ്രൂപ്പുകളും ഇവർ രണ്ടുപേർക്കും ഉണ്ട്. ഈയടുത്ത് ഒരു ടെക്സ്റ്റൈൽസ് ഷോപ്പിന്റെ ഉദ്ഘാടനത്തിന് വന്നതായിരുന്നു ഇരുവരും. ഈ പരിപാടിക്ക് ഇടയിലാണ് തന്റെ ഇഷ്ട താരങ്ങളെ കാണാൻ ഒരമ്മ ഓടിയെത്തുന്നത്. കുറെ നടന്നു ബസ് കിട്ടിയില്ല കുറെ നടന്നപ്പോൾ ഒരു ഓട്ടോറിക്ഷയിൽ കയറി ഒരുപാട് ദൂരം കഴിഞ്ഞാണ് ഇവിടെ എത്തിയത് എന്നും അമ്മ അവരോട് പറഞ്ഞു. ശിവനും അഞ്ജലിയും ഉദ്ഘാടനത്തിന് വരുന്നു എന്ന് അറിഞ്ഞാണ് ഏറെ ദൂരത്തു നിന്നും അമ്മ ഓടിയെത്തിയത്.
രണ്ടുപേർക്കും ഒപ്പം ഫോട്ടോ എടുക്കണമെന്ന് പറഞ്ഞതോടെ അമ്മയെ ചേർത്തുനിർത്തി ഫോട്ടോ എടുക്കുകയായിരുന്നുഇരുവരും. ഒരുപാട് സന്തോഷമുണ്ടെന്നും എല്ലാവരും ഇങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം എന്നും ഇവർ പറഞ്ഞു. ഞങ്ങൾക്ക് നല്ല കഥാപാത്രങ്ങൾ ലഭിച്ചു ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിച്ചു എന്നാണ് ഇരുവരും പറഞ്ഞത്. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുന്നത്.
സാന്ത്വനം എന്ന പരമ്പരയിലെ ഇരുവരും തമ്മിലുള്ള രംഗങ്ങൾക്ക് ഏറെ ആരാധകരാണ് ഉള്ളത്.ഇരുവരും തമ്മിലുള്ള രംഗങ്ങൾ ആരാധകർ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കുന്നതും കാണാം. മിനിസ്ക്രീൻ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പരമ്പരയാണ് സാന്ത്വനം. ഏതായാലും ഇവരുടെയും അമ്മയുമൊത്തുള്ള വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പരിപാടിയിൽ ശിവാഞ്ജലി ഫാൻസിന് താരങ്ങൾ നന്ദിയും രേഖപ്പെടുത്തി.