മലയാളക്കരയിലെ ഏറ്റവും വലിയ താര കുടുംബങ്ങളിൽ ഒന്നാണ് സുകുമാരന്റേത്. ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാള സിനിമയിലെ മൂല്യമേറിയ താരങ്ങളിൽ മുൻപന്തിയിൽ ആണ്.മല്ലിക സുകുമാരന്റെ ഇന്റർവ്യൂകൾ സോഷ്യൽ മീഡിയകളിൽ വലിയ തരംഗം ആകാറുണ്ട്. ഇപ്പോഴിതാ മല്ലിക സുകുമാരന്റെ പുതിയ ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയകൾ ഏറ്റെടുത്തിരിക്കുന്നത്.
അഭിമുഖത്തിൽ താനെന്നും നടൻ സുകുമാരന്റെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടാൻ തന്നെയാണ് ആഗ്രഹിക്കുന്നത് എന്നും അതിനുശേഷം മാത്രമാണ് ഇന്ദ്രന്റെയും പൃഥ്വിയുടെയും അമ്മ എന്നറിയപ്പെടാൻ ആഗ്രഹം എന്നും പറഞ്ഞു.മലയാള സിനിമയിലെ വിലപിടിപ്പുള്ള രണ്ടു താരങ്ങൾ ആണ് പൃഥ്വിരാജ്ഉം ഇന്ദ്രജിത്തും. ഇരുവർക്കുംവലിയ തരത്തിലുള്ള ആരാധകരാണ് സിനിമ ലോകത്ത് ഉള്ളത്.
പ്രിത്വിരാജ് ഒരു ഡയറക്ടർ കൂടി ആണ്. ഒരു അമ്മായി അമ്മ എന്ന നിലയിൽ മരുമക്കളെ അവരുടെ സ്വാതന്ത്ര്യത്തിനു വിടുകയും താൻ തന്റെ സ്വാതന്ത്ര്യത്തിന് അനുസരിച് ജീവിക്കുകയും ചെയ്യുന്ന കൂട്ടത്തിലുമാണ് എന്നും മല്ലിക സുകുമാരൻ പറഞ്ഞു. മക്കളെ കുറിച്ച് ചോദിച്ചപ്പോൾ വാ തോരാതെ ആണ് മല്ലിക സുകുമാരൻ സംസാരിച്ചത്. ഇന്ദ്രന്റെയും രാജുവിന്റെയും വീട്ടിൽ ആഘോഷങ്ങൾക്ക് കൃത്യമായി പോകാറുണ്ട്.
രാജുവിന് വിശ്രമമില്ല എന്നും വിശ്രമിക്കാൻ പറഞ്ഞാൽ കേൾക്കില്ല എന്നും ആണ് മല്ലിക സുകുമാരൻ പറഞ്ഞത്. ഇരുവരും നന്നായി പഠിക്കുന്ന കൂട്ടത്തിലായിരുന്നു എന്നും അവർക്ക് സുകുവേട്ടന്റെ മിടുക്കാണ് കിട്ടിയിരിക്കുന്നത് എന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു. മല്ലികാ സുകുമാരന്റെ പുതിയ ഇന്റർവ്യൂ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയകൾ ഇപ്പോൾ.