ബഡായി ബംഗ്ലാവ് എന്ന ഒറ്റ ടിവി പ്രോഗ്രാമിലൂടെ മലയാളികൾക്ക് എല്ലാം വളരെ സുപരിചിതയായ താരമാണ് ആര്യ. സിനിമാനടിയായും അവതാരികയായും സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം തന്നെ തന്റേതായ കഴിവ് തെളിയിക്കാൻ ആര്യക്ക് സാധിച്ചിട്ടുണ്. ബിഗ് ബോസ് എന്ന ടിവി പ്രോഗ്രാമിലൂടെ കൂടുതലും മലയാളികൾക്ക് ആര്യയെ തിരിച്ചറിയാനായി സാധിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി തന്നെഇടപഴകുന്ന താരമാണ് ആര്യ. ആര്യ തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
എല്ലാ വിശേഷങ്ങൾക്കും തന്നെ ആരാധകർ വലിയ പിന്തുണ നൽകാറുണ്ട്. ഇപ്പോൾ ഇതാ ആരാധകരെ എല്ലാം ഞെട്ടിച്ചുകൊണ്ട് ആര്യ തന്റെ വിവാഹവാർത്ത പറഞ്ഞിരിക്കുകയാണ്. തനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അതിനുവേണ്ടിയുള്ള മുന്നൊരുക്കത്തിൽ ആണ് ഇപ്പോൾ താനെന്നും അറിയിച്ചിരിക്കുന്നു. അതുകൂടാതെ കല്യാണത്തിന് ആവശ്യമായ ആഭരണങ്ങൾ എല്ലാം വാങ്ങിക്കുന്നതിന്റെയും വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം എല്ലാവരെയും അറിയിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വിശേഷം ആര്യ പങ്കുവെച്ചത്.
കല്യാണ പർച്ചേസ് 29 ലക്ഷം രൂപയുടെ ഡയമണ്ട്സും എന്നുമാണ് വീഡിയോയുടെ ക്യാപ്ഷൻ. വീഡിയോയിൽ കല്യാണ വസ്ത്രങ്ങൾ അണിഞ്ഞും അതിനു ചേരുന്ന ആഭരണങ്ങൾ എല്ലാം വച്ചുനോക്കുകയും ചെയ്യുന്ന ആര്യയെ നമുക്ക് കാണാൻ സാധിക്കും. ഈ വാർത്ത ആരാധകരെ എല്ലാം വളരെയധികം ഞെട്ടിച്ചിരിക്കുകയാണ്. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഈ വാർത്ത വൈറൽ ആക്കിയത്. എന്നാൽ വീഡിയോയുടെ ഒടുവിൽ സുഹൃത്ത് വരനെ കണ്ടെത്തിയോ എന്ന ചോദ്യവും ചോദിക്കുന്നത് കേൾക്കാം.
രസകരമായ കമന്റുകൾ ആണ് ഈ വീഡിയോയ്ക്ക് താഴെ ആരാധകർ നൽകിയത്. യൂട്യൂബ് ചാനലിനെ ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനുള്ള ഒരു സൂത്രമായിആരാധകർ ഈ വീഡിയോ കാണുന്നു. വിവാഹവാർത്ത സത്യമാണെങ്കിൽ ആരെയും ഇതുപോലെ എല്ലാ അറിയിക്കുക എന്നും. എപ്പോഴും തമാശകൾ നിറഞ്ഞ കണ്ടന്റുകൾ പ്രേക്ഷകർക്കായി സമ്മാനിക്കുന്ന ആര്യയുടെ പുതിയ ഒരു തമാശയായും ആരാധകർ ഇതിനെ കാണുന്നു. ഈ വാർത്തയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയ എല്ലാം തന്നെ വലിയ ആകാംക്ഷയിലാണ്.