ഇപ്പോഴത്തെ മലയാള സിനിമയിൽ വളരെ ക്യൂട്ട് ആയിട്ടുള്ള നായികമാരിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു നടിയാണ് കല്യാണി പ്രിയദർശൻ. അഭിനയിച്ച സിനിമകളെല്ലാം തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരമായതാണ്. മലയാളം സിനിമയുടെ മുൻനിര താരങ്ങളുടെ കൂടെ മലയാളികൾ ഓർമ്മിച്ചു നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ കല്യാണി പ്രേക്ഷകർക്കായി നൽകിയിട്ടുണ്ട്. സിനിമയെ സ്നേഹിക്കുന്ന യുത്തിന്റെ ഇടയിൽ ഒരു തരംഗം തന്നെയാണ് കല്യാണി പ്രിയദർശൻ. സോഷ്യൽ മീഡിയയിൽ നീ അടുത്തകാലത്തായി വളരെയധികം സജീവമാണ് താരം.
കല്യാണി പങ്ക എല്ലാ ചിത്രങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത്. ഈ അടുത്ത ദിവസങ്ങളിൽ ആയി നിർമ്മാതാവ് വിശാഖിന്റെ കല്യാണത്തിന് കല്യാണി എത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറൽ ആയിരുന്നു. ഇപ്പോൾ ഇതാ കല്യാണിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. കല്യാണിയും സുപ്രിയയും ചേർന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈ ചിത്രം തന്റെ അമ്മയായ ലിസിയാണ് ഈ ചിത്രം എടുത്തത്. അമ്മ ഈ ചിത്രമെടുക്കാൻ ഒരുപാട് സമയമെടുത്തു എന്ന് കളിയാക്കി കൊണ്ടാണ് കല്യാണി ഈ ചിത്രം സ്റ്റോറി ആക്കിയിരിക്കുന്നത്.
കല്യാണി തന്നെയാണ് അമ്മയെ മെൻഷൻ ചെയ്തു കൊണ്ട് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്റെ അമ്മയാണ് ഈ ചിത്രം എടുത്തത്. ഒരു മിനിറ്റ് കയ്യിൽ പിടിച്ചതിനു ശേഷം ആകെ ഒരു ഒറ്റ ഫോട്ടോയാണ് അമ്മ എടുത്തത്. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ കുറച്ച് അധികം ഫോട്ടോകൾ എടുത്തേനെ. ഒരൊറ്റ ഫോട്ടോയിൽ നമ്മൾ എങ്ങനെയാണ് നന്നായിരിക്കുക. ഇങ്ങനെയുള്ള ക്യാപ്ഷനോട് കൂടിയാണ് കല്യാണി ചിത്രം പങ്കുവെച്ചത്.
കല്യാണിയെയും സുപ്രിയേയും ഒരു ഫ്രെയിമിൽ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ. പ്രിയയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ്. പൃഥ്വിരാജിന്റെ ഭാര്യ എന്നതിൽ നിന്നും ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന ഒരു നിർമ്മാതാവ് കൂടിയാണ് സുപ്രിയ. മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസ് കൂടിയാണ് സുപ്രിയയുടെത്. അതുകൊണ്ടുതന്നെ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഈ രണ്ടു താരങ്ങളെയും ഒന്നിച്ചു കണ്ട ഈ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.