സുരേഷേട്ടൻ ഇന്നും പഴയ പോലെ തന്നെ…!!! സുരേഷ് ഗോപിക്കൊപ്പം ഉള്ള പഴയ കാല ചിത്രം പങ്കുവെച്ചു ജ്യോതി കൃഷ്ണ.

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ജ്യോതി കൃഷ്ണ. ഒരുപിടി നല്ല ചിത്രങ്ങളിൽ തിളങ്ങാൻ താരത്തിനായി. ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം ഒരുപാട് ആരാധകരെ ആണ് താരത്തിനു നേടിക്കൊടുത്തത്. വിവാഹശേഷം സിനിമയിൽ നിന്നും ജ്യോതി വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ ജ്യോതി സോഷ്യൽ മീഡിയ വഴി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

   

മലയാള സിനിമയുടെ സൂപ്പർസ്റ്റാർ സുരേഷ് ഗോപിക്കൊപ്പം ഉള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. 2002ൽ ഇരുവരും ഒന്നിച്ചുനിൽക്കുന്ന പഴയ ചിത്രവും 2022ലെ പുതിയ ചിത്രവും ചേർത്താണ് ജ്യോതി ചിത്രങ്ങൾ പങ്കുവെച്ചത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സുരേഷേട്ടനു 20 വർഷങ്ങൾക്കിപ്പുറവും ഒരു മാറ്റവും ഇല്ല എന്നാണ് ആരാധകർ പറയുന്നത്. കുടുംബസമേതം ദുബായിലാണ് ജ്യോതി കൃഷ്ണ താമസിക്കുന്നത്.

ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കുകയാണ്. സുരേഷ് ഗോപിയുടെ ഈ അടുത്ത് പുറത്തിറങ്ങിയ പാപ്പൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സുരേഷേട്ടൻ ദുബായിൽ എത്തിയപ്പോൾ കുടുംബത്തോടൊപ്പം ജ്യോതി കൃഷ്ണ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. ഈ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

കമലിന്റെ ആമി എന്ന ചിത്രത്തിനുശേഷം സിനിമയിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു. ഇനിയും സിനിമയിലേക്ക് സജീവമായി തന്നെ തിരിച്ചുവരും എന്നാണ് താരം പറയുന്നത്. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ്. സുരേഷ് ഗോപിയുടെ ആരാധകർ തന്നെയാണ് കൂടുതലും. അദ്ദേഹത്തിന്റെ ഈയിടെ പുറത്തിറങ്ങിയ മേം ഹൂം മൂസ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്.

 

View this post on Instagram

 

A post shared by Jyothikrishna (@jyothikrishnaa)

Leave a Reply

Your email address will not be published. Required fields are marked *