സിത്താരയുടെ പുതിയ പൊടി കൈകൾ ആരാധകർക്കിടയിൽ വൈറലായി !!!! എല്ലാ മക്കളോടുമുള്ള സിത്താരയുടെ സ്നേഹം പങ്കുവെച്ചുള്ള വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ… | Sithara New Viral Video

മലയാളികൾക്കെല്ലാം വളരെയധികം പ്രിയപ്പെട്ട ഒരു ഗായികയാണ് സിത്താര. മറ്റാർക്കും ഇല്ലാത്ത ഒരു പ്രത്യേക ശബ്ദത്തിന്റെ ഉടമയാണ് സിത്താര. അതുകൊണ്ടുതന്നെ സിത്താരയുടെ എല്ലാ ഗാനങ്ങളും പ്രേക്ഷകർക്കിടയിൽ വളരെയധികം സ്വീകാര്യത ലഭിക്കാറുമുണ്ട്. പാടിയും അഭിനയിച്ചും താരം പങ്കുവെക്കുന്ന ഓരോ പുതിയ മ്യൂസിക്കൽ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഉള്ളത്.

   

സിതാരയെ പോലെ തന്നെ ആരാധകർക്കെല്ലാം ഏറെ ഇഷ്ടമാണ് മകളായ സാവൻ ഋതു വിനെ. മകളോട് ഒപ്പം ഉള്ള സിത്താരയുടെ എല്ലാ വീഡിയോകളും കാണാൻ ആരാധകർ വളരെയധികം താല്പര്യവും കാണിക്കാറുമുണ്ട്. ഇപ്പോൾ മകളുടെ കൂടെയുള്ള പുതിയ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സിത്താര. മഴയും മഞ്ഞും വരാൻ പോകുന്ന കാലാവസ്ഥയിൽ മക്കളുടെ ആരോഗ്യസംരക്ഷണത്തിന് ഉപയോഗപ്രദമാകുന്ന കുറച്ച് ടിപ്പുകൾ പരിചയപ്പെടുത്തിയാണ് സിത്താര മകളോടൊപ്പം എത്തിയിരിക്കുന്നത്.

ഇനി വരാൻ പോകുന്ന മഞ്ഞുകാലത്തെ ആരോഗ്യ സംരക്ഷണത്തിനായി ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുമ്പോൾ അതിൽ മഞ്ഞൾപൊടിയും ഇഞ്ചിയും കുറച്ചധികം ചേർക്കണമെന്നും. ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ചുക്കുകാപ്പി കുടിക്കണം എന്നും. അതുപോലെ ജലദോഷവും മൂക്കടപ്പും എല്ലാം വരുമ്പോൾ ആശ്വാസത്തിനായി വിക്സ് തേക്കണമെന്നും ഉള്ള ചില ചെറിയ പൊടിക്കൈകൾ പറയുകയാണ് താരം വീഡിയോയിലൂടെ.

നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്. മകളെയും ചേർത്തുപിടിച്ച് മനോഹരമായി എടുത്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സ്വന്തം മകൾക്ക് വേണ്ടി മാത്രമല്ല എല്ലാ മക്കൾക്കും വേണ്ടിയാണ് താരത്തിന്റെ വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *