1986 ൽ പടയണി എന്ന ചിത്രത്തിലൂടെ മലയാളികളുടെ താര രാജാവ് മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്ക് പ്രവേശന നടത്തി പിന്നീട് ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ ഇന്ദ്രജിത്തിന്റെ പഴയകാല ചിത്രമാണ് ഇത്. 2002 ൽ പുറത്തിറങ്ങിയ ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിലൂടെ ആണ് ഇന്ദ്രജിത്ത് മലയാള സിനിമയിൽ സജീവമാകുന്നത്.
പക്ഷെ 2002 ൽ തന്നെ പുറത്തിറങ്ങിയ ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ എന്ന ദിലീപ് നായകനായ ചിത്രത്തിലെ ഈപ്പൻപാപ്പച്ചി എന്ന വില്ലൻ കഥാപാത്രമാണ് ഇന്ദ്രജിത്തിന് പ്രേക്ഷകരുടെ ഇടയിൽ പ്രശംസ നേടി കൊടുത്തത്. മലയാള സിനിമയുടെ പ്രിയപ്പെട്ട താര കുടുംബത്തിലെ ഒരംഗം ആണ് ഇന്ദ്രജിത്. അച്ഛൻ സുകുമാരനും അമ്മ മല്ലിക സുകുമാരനും സഹോദരൻ പൃഥ്വിരാജ് സുകുമാരനും ഭാര്യ പൂർനിമയും എല്ലാം സിനിമ രംഗത്ത് തന്നെ ഉള്ളവർ ആണ്.
മലയാള സിനിമയിലെ വൈവിധ്യമാർന്ന ഒട്ടേറെ കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു. ഹാസ്യ റോളുകളും വില്ലൻ റോളുകളും നായക വേഷങ്ങളും എല്ലാം അനായസം കയ്കാര്യം ചെയ്യാൻ കഴിയുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ഇന്ദ്രജിത്. മലയാളത്തിൽ മാത്രമല്ല ഹോളിവുഡ് ചിത്രത്തിലും താരം അരങ്ങേറിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിനു നിരവധി ആരാധകർ ആണ് ഉള്ളത്.
ഒരു അഭിനേതാവ് മാത്രമല്ല മികച്ച ഒരു ഗായകൻ കൂടി ആണ് ഇന്ദ്രജിത്. മലയാള സിനിമയിൽ ഇന്നും തന്റെ വ്യത്യസ്തത കാത്തുസൂക്ഷിക്കുന്ന താരമാണ് ഇന്ദ്രജിത്. ഏതൊരു റോളും അനായസം തന്റെ മികച്ചതാക്കി ചെയ്യാൻ കഴിയുന്നത് തന്നെയാണ് ഇന്ദ്രജിത്തിന്റെ വിജയം.ഇനിയും ഒരുപാട് ചിത്രങ്ങൾ ആണ് ഇന്ദ്രജിത്തിന്റെ ഇറങ്ങാൻ ഉള്ളത് .