ആരാധകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ യുവതാര നടനാണ് പ്രണവ് മോഹൻലാൽ. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്ക് വളരെയേറെ കൗതുകം തന്നെയാണ്. ആദ്യമായി അഭിനയരംഗത്ത് കടനെത്തുന്നത് 2002ൽ പുറത്തിറങ്ങിയ ഒന്നാമൻ എന്ന സിനിമയിൽ ബാലനടനായി അരങ്ങേറിയായിരുന്നു. പിന്നീട് പുനർജനി എന്ന ചിത്രത്തിൽ അപ്പുവായും, സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ തെരുവിലേ കൗമാരക്കാരനായും താരം കടന്നുവന്നു.
മറ്റെല്ലാ സിനിമ താരങ്ങളെക്കാൾ വളരെ വ്യത്യസ്തകരമായ സ്വഭാവമുള്ള ഒരാളാണ് പ്രണവ്. ഒരിക്കൽ ഒരു അഭിമുഖത്തിലൂടെ നടൻ മോഹൻലാൽ തന്റെ മകനെ കുറിച്ച് തുറന്നു പറയുകയുണ്ടായി. അവനെ സിനിമയിൽ അഭിനയിക്കാൻ ഒന്നും താല്പര്യമില്ല എന്നായിരുന്നു. പ്രണവിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രം അഭിനയിക്കാൻ വേണ്ടി ഞങ്ങൾ ഒരുപാട് നിർബന്ധിച്ചത്തിനു ശേഷമാണ് അവൻ ഒന്ന് സമ്മതിച്ചത്. ലോകമെങ്ങും ഒറ്റത്തടിയായി യാത്ര ചെയ്യുക എന്നാണ് അവന്റെ ആഗ്രഹം.
സാധാരണ ആളുകളെ പോലെ വളരെ ലളിതമായുള്ള ജീവിതമാണ് അവനെ ഏറെ ഇഷ്ടം എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.സാമൂഹ്യ മാധ്യമങ്ങളിൽ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കുബോൾ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ നീണ്ട നാളുകൾക്കു ശേഷം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പുതിയ പോസ്റ്റ്മായി എത്തിയിരിക്കുകയാണ്. താരത്തെ കണ്ട ആരാധകർ പറയുന്നത് ഞങ്ങളുടെ പ്രണവിനെ കണ്ടുകിട്ടിയിരിക്കുന്നു എന്നാണ്.
ഇനിയെന്നാണ് നാട്ടിലേക്ക് തിരിച്ചു വരിക എന്നും അനേകം പേരാണ് സോഷ്യൽ മീഡിയയിലൂടെ നിരവധി ചോദ്യങ്ങളുമായി എത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനുമുമ്പ് താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം കാണുമ്പോൾ ആരാധകർ ഏറെ ഭയപ്പെടുകയാണ്. കണ്ടാൽ പേടിയാകുന്ന അത്തരത്തിലുള്ള ഓരോ സാഹസികമായാണ് താരം എത്താറ്. ഞങ്ങളുടെ താരത്തെ കണ്ടുകിട്ടി എന്ന് പറഞ്ഞുകൊണ്ട് ആരാധകർ സോഷ്യൽ മീഡിയയിൽ അവരുടെ സന്തോഷങ്ങൾ പങ്കുവെക്കുകയാണ്.
View this post on Instagram