അനുശ്രീയും വിഷ്ണുവും ഒന്നിക്കുന്നു?!!! കുഞ്ഞിനെ കാണാൻ വിഷ്ണു ഓടിയെത്തിയപ്പോൾ, കണ്ണ് നിറഞ്ഞു അനുശ്രീ…|Anusree Vishnu

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരമാണ് അനുശ്രീ. പ്രകൃതി എന്നാണ് നടിയുടെ യഥാർത്ഥ പേര്. ഓമനത്തിങ്കൾപക്ഷി എന്ന പരമ്പരയിലൂടെയാണ് അനുശ്രീ അഭിനയലോകത്തേക്ക് കടന്ന് വരുന്നത്. ശ്രീ മഹാഭാഗവതം, പാദസരം, അമല, ഏഴു രാത്രികൾ, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞ പൂവ്, തുടങ്ങിയ പരമ്പരകളിലൂടെയാണ് അനുശ്രീ പ്രേക്ഷകശ്രദ്ധ നേടിയത്. അടുത്തിടെയാണ് നടി അനുശ്രീ വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന് ആരാധകർ ഉറപ്പിച്ചത്.

   

നടി അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളിൽ ഭർത്താവ് വിഷ്ണുവിന്റെ ചിത്രങ്ങളൊന്നും ഇല്ലായിരുന്നു. അതുപോലെ വിവാഹമോചനത്തെ കുറിച്ച് നടി ഒരു സ്റ്റോറിയും ഇൻസ്റ്റഗ്രാമിൽ ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടി വിഹാമോചനത്തിന് ഒരുങ്ങുന്നു എന്ന് ആരാധകർ കരുതിയത്. നടി അനുശ്രീയുടെയും വിഷ്ണുവിന്റെയും മകൻ ആരവിന്റെ നൂലുകെട്ടൽ ചടങ്ങിന്, വിഷ്ണു ഉണ്ടായിരുന്നില്ല. ഗർഭകാലത്ത് അനുശ്രീ സ്വന്തം വീട്ടിലേക്ക് പോയതിനു പിന്നാലെ ഇരുവരും തമ്മിൽ ഉണ്ടായ അകലം ആണ് എല്ലാത്തിനും.

കാരണം എന്ന് ആരാധകർ കരുതുന്നത്. ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആണ് വിഷ്ണു തന്റെ കുഞ്ഞിനെ കാണാൻ എത്തിയത്. കുഞ്ഞിനെ ചേർത്ത് പിടിക്കുന്ന വിഷ്ണുവിന്റെ ചിത്രങ്ങൾ ആരാധകർക്ക് ആശ്വാസം പകരുന്നവയാണ്. ഇതോടെ ഇരുവരും തമ്മിൽ ഉള്ള പിണക്കം മാറി എന്നാണ് ആരാധകർ പറയുന്നത്. 2021 ൽ ആണ് നടി അനുശ്രീ വിവാഹിത ആയത്. തൃശ്ശൂരിൽ വച്ച് രഹസ്യമായാണ് വിവാഹം നടത്തിയത്. ക്യാമറാമാൻ ആയ വിഷ്ണുവും ആയി നടി പ്രണയത്തിൽ ആയിരുന്നു.

ആരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലൂടെയാണ് ഇരുവരും സൗഹൃദത്തിൽ ആവുന്നതും, പിന്നീട് പ്രണയിക്കുന്നതും. അനുശ്രീയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് ഇരുവരും വിവാഹിതരായത്. അതിനുശേഷം ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. പിണക്കാം എല്ലാം മാറി വീണ്ടും രണ്ടുപേരും ഒന്നിക്കണം എന്നാണ് ആരാധകർ പറയുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അനുശ്രീയുടെ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *