മലയാളികൾക്ക് ഏറെ സുപരിചിതരായ വ്യക്തികളാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷ്.ഈ അടുത്താണ് ഇരുവരും വിവാഹിതരാകാൻ പോകുന്ന വാർത്ത സോഷ്യൽ മീഡിയയിൽ അറിയിച്ചത്. ഇതിനുശേഷം ഒരുപാട് സൈബർ ആക്രമണങ്ങൾ ഇരുവരുടെയുംസോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് താഴെ എത്തി. ഇരുവരുടെയും രണ്ടാം വിവാഹം ആണ് ഇത്. കഴിഞ്ഞദിവസം ഓണത്തിന്റെ ഭാഗമായി ഇരുവരും പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെയാണ് ഒരുപാട് മോശം കമന്റുകളുമായി സോഷ്യൽ മീഡിയയിൽ ആളുകൾ എത്തിയത്.
കഴിഞ്ഞ കുറച്ച് നാളുകളായി ഇവർ രണ്ടുപേരും ആണ് സോഷ്യൽ മീഡിയകളിൽ വാർത്തയാകുന്നത്. എന്നാൽ നെഗറ്റീവ് കമന്റുകൾക്ക് ഒന്നും പ്രതികരിക്കാതെയായിരുന്നു ഇരുവരും നിന്നിരുന്നത്. പക്ഷേ ഇപ്പോൾ തങ്ങൾക്ക് നേരെ വരുന്ന ആക്രമണങ്ങൾക്ക് പ്രതികരിക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും. കഴിഞ്ഞദിവസം ഇവർ പങ്കുവെച്ച് ഒരു ചിത്രം വലിയ വൈറൽ ആയിരുന്നു.
അമൃതയുടെ മകളായ പാപ്പുവും ഈ ചിത്രത്തിൽ ഉണ്ട് എന്നതായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. എന്നാൽ ഈ ചിത്രങ്ങൾക്ക് താഴെയാണ് മോശം കമന്റുകളുമായി പ്രേക്ഷകർ എത്തുന്നത്. നിങ്ങളുടെ മക്കളെ കുറിച്ച് ഇടയ്ക്ക് ഒന്ന് ഓർക്കാനാണ് സൈബർ ലോകത്തെ ആളുകൾ ഗോപി സുന്ദറിനോട് പറയുന്നത്. ഇതിനു മറുപടിയുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് ഗോപി സുന്ദർ ഇപ്പോൾ.
അവർക്ക് ഇപ്പോൾ പ്രശ്നമൊന്നുമില്ല അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങളുമായി അവർ നിങ്ങളെ സമീപിക്കുകയാണെങ്കിൽ എന്നോട് പറയൂ അപ്പോൾ ഞാൻ സഹായിക്കാം എന്നാണ് ഗോപി സുന്ദർ പറയുന്നത്. നിരവധി മോശം കമന്റുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന രണ്ടുപേരാണ് ഗോപി സുന്ദറും അമൃത സുരേഷ്. ഇപ്പോൾ ഇതിനെല്ലാം മറുപടിയുമായി എത്തുകയാണ് ഇവർ.