ഇതുപോലൊരു പിറന്നാൾ ആരും ആഘോഷിച്ചുകാണില്ല…!!! പിറന്നാൾ ആഘോഷത്തിന്റെ സർപ്രൈസ് ചിത്രങ്ങളുമായി അഹാന.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ. കൃഷ്ണകുമാറും തന്റെ നാല് മക്കളും ഭാര്യയും എല്ലാം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഈ കുടുംബത്തിന്റെ വിശേഷങ്ങൾ മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. ആഹാനയും ഇഷാനിയും ദിയയും ഹൻസികയും എല്ലാം തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ആണ്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരാണ് ഇവർക്ക് ഉള്ളത്.

   

ആഹാന സിനിമയിൽ സജീവമാണ്. ഇപ്പോൾ ആഹാന സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം ആഹാനയുടെ പിറന്നാൾ ആയിരുന്നു. നിരവധി താരങ്ങളാണ് അഹാനക്ക് പിറന്നാൾ ആശംസകൾ ആയി എത്തിയത്. ഇപ്പോൾ തന്റെ പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

ഈ പിറന്നാൾ കുറച്ചു വ്യത്യസ്തമായാണ് ആഹാന ആഘോഷിച്ചത്. തന്റെ ഒന്നാം പിറന്നാൾ എങ്ങനെ ആണോ ആഘോഷിച്ചത് അതുപോലെ ആണ് ഇപ്പോൾ തന്റെ ഇരുപത്തി ഏഴാം പിറന്നാലും താരം ആഘോഷിച്ചിരിക്കുന്നത് .ഒന്നാം പിറന്നാളിന് ആഹാന മുറിച്ച അതുപോലെ ഉള്ള കേക്കും അച്ഛനും അമ്മയും അന്ന് ധരിച്ചതുപോലെ ഉള്ള വസ്ത്രങ്ങളും എല്ലാം ആണ് ഈ പിറന്നാളിന് താരം ഒരുക്കിയത്.

ഈ പിറന്നാൾ കുറച്ചുകൂടി ആവേശം ആക്കണം എന്ന് ഉണ്ടായിരുന്നു എന്നും അതിനു വേണ്ടി ആണ് ഇതുപോലെ ചെയ്തത് എന്നും താരം പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്. ഇപ്പോൾ ഒന്നാം വയസ്സിലെ ചിത്രങ്ങൾ അതുപോലെ തന്നെ പുനർനിർമിച്ചിരിക്കുകയാണ് ആഹാന. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമ്മെന്റുകളുമായി എത്തുന്നത്. ഒപ്പം ആശംസകൾ അറിയിച്ച എല്ലാവർക്കും താരം നന്ദി പറഞ്ഞു. ഈ മനോഹരമായ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Leave a Reply

Your email address will not be published. Required fields are marked *