സച്ചിൻ ദേവും ആര്യ രാജേന്ദ്രനും വിവാഹിതരായി. ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ട് യുവ നേതാക്കളാണ് ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേഹവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും. ഇരുവരും വിവാഹം ചെയ്യാൻ പോകുന്നതിന്റെ വാർത്തകർ മുൻപ് തന്നെ ഇവർ പുറത്ത് വിട്ടിരുന്നു. തിരുവനന്തപുരത്തെ എകെജി സെന്ററിൽ വെച്ച് ഇരുവരും കഴിഞ്ഞദിവസം വിവാഹിതരായി. സച്ചിൻ ദേവനെയും ആര്യയെയും അറിയാത്തവരായി അധികമാരും ഉണ്ടാവില്ല. ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയകളിലും വ്യക്തമായ നിലപാടുകൾ കൊണ്ട് പേരെടുത്തവർ ആണ് ഇരുവരും. കഴിഞ്ഞദിവസം ആയിരുന്നു ഇവരുടെയും വിവാഹം.

   

ചടങ്ങിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഎം തിരുവനന്തപുരം കോഴിക്കോട് ജില്ലാ സെക്രട്ടറിമാർ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി എന്നിവർ അടക്കം നിരവധി പ്രമുഖ നേതാക്കൾ ആണ് ചടങ്ങിൽ പങ്കെടുത്തത്. വളരെ ലളിതമായ വിവാഹ ചടങ്ങുകൾ ആയിരുന്നു. മതപരമായ ചടങ്ങുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കുടുംബത്തോടൊപ്പം ആണ് മുഖ്യ മന്ത്രി ചടങ്ങിന് എത്തിയത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് രാഷ്ട്രിയ പ്രമുഖരെ കൂടാതെ ചടങ്ങിൽ പങ്കെടുത്തത്.

ഇരുവരുടെയുംവിവാഹ ക്ഷണം സോഷ്യൽ മീഡിയ വഴി ഇവർ അറിയിച്ചിരുന്നു. വിവാഹം എല്ലാവരെയും നേരിൽ കണ്ട് ക്ഷമിക്കണം എന്നുണ്ടായിരുന്നു എന്നാൽ നിയമസഭാ സമ്മേളനം ഉൾപ്പെടെയുള്ള ചില ഒഴിച്ചുകൂടാനാകാത്ത തിരക്കുകൾ ഉള്ളതുകൊണ്ട് സാധിച്ചില്ല എന്നും സച്ചിൻ ദേവ് പറഞ്ഞു. വിവാഹത്തിന് യാതൊരു തരത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നതല്ല എന്നും സ്നേഹോപഹാരം നൽകണമെന്ന് ആഗ്രഹം ഉള്ളവർ നഗരസഭയുടെ വൃദ്ധസദനങ്ങളിലും അഗതി മന്ദിരത്തിലൊ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ.

നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് ആര്യ രാജേന്ദ്രൻ സോഷ്യൽ മീഡിയ വഴി കുറിച്ചു. നിരവധി പേരാണ് തങ്ങളുടെ പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങളുമായി എത്തുന്നത്. ഏറ്റവും പ്രായം കുറഞ്ഞനിയമസഭയിലെഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയും ആണെന്ന പ്രത്യേകതയും ഇവർക്കുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ മേയറും ചാല ഏരിയ കമ്മിറ്റി അംഗവുമാണ് ആര്യ. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ബാലുശ്ശേരി എംഎൽഎയും ആണ് അഡ്വക്കേറ്റ് കെഎം സച്ചിൻ ദേവ്.ആറാം തിയതി കോഴിക്കോട് വെച്ച് വിവാഹ സൽക്കാരവും നടക്കും.

 

View this post on Instagram

 

A post shared by Shins Thadathil (@shins_thadathil)

Leave a Reply

Your email address will not be published. Required fields are marked *