ഇത് മാറ്റത്തിന്റെ പുതിയ തുടക്കം; സന്തോഷ വാർത്തക്ക് പിന്നിലെ രഹസ്യം പങ്കുവെച്ച അർച്ചന കവി.

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയാണ് അർച്ചന കവി. ലാൽ ജോസ് സംവിധാനം ചെയ്ത 2009 പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് അർച്ചന കവി. ആദ്യ ചിത്രത്തിലെ തന്നെ മികച്ച അഭിനയം താരത്തെ ഒരുപാട് ആരാധകരുള്ള നായികയാക്കി മാറ്റുകയായിരുന്നു. പിന്നീട് അങ്ങോട്ട് ഒരുപാട് ചിത്രങ്ങൾ അഭിനയിച്ചെങ്കിലും ആദ്യ ചിത്രത്തിലെ പോലെ പ്രേക്ഷക പ്രശംസ ലഭിച്ചില്ല. സോഷ്യൽ മീഡിയകളിൽ ഒരുപാട് ആരാധകർ ഉള്ള താരമാണ് അർച്ചന കവി.

   

എന്തും വെട്ടിത്തുറന്ന് സംസാരിക്കുന്നത് തന്നെ ആണ് താരത്തിന്റെ പ്രത്യേകത. 2016 പുറത്തിറങ്ങിയ ദൂരം എന്ന ചിത്രമാണ് അർച്ചന അവസാനമായി അഭിനയിച്ച ചിത്രം. സോഷ്യൽ മീഡിയകളിൽ ഒരുപാട് സജീവമായ താരം തന്റെ സന്തോഷ നിമിഷങ്ങളെ കുറിച്ചും താരം കടന്നുപോയ മോശം സമയങ്ങളെ കുറിച്ചും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം തന്റെ മാറ്റത്തിന് പുതിയൊരു തുടക്കം നൽകിയിരിക്കുകയാണ്. ഈ സന്തോഷം സോഷ്യൽ മീഡിയ വഴി അർച്ചന പങ്കുവെച്ചു ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

ബിഗ് സ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരം ഇപ്പോൾ പ്രേക്ഷകരുടെ സ്വീകരണം മുറികളിലേക്ക് ഒരു സീരിയൽ പരമ്പരയുടെ നായികയായി എത്തുകയാണ്. ഈ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഇപ്പോൾ സിനിമകൾ വിട്ടുകൊണ്ട് എന്തിനാണ് പരമ്പര തിരഞ്ഞെടുക്കുന്നത് എന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്. ഇപ്പോൾ താരം ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. സിനിമയിൽ അഭിനയിക്കുമ്പോൾ ചുരുങ്ങിയത് ഒരു 30 ദിവസത്തിന് മാത്രം ആണ് നമുക്ക് ഡേറ്റ് നൽകേണ്ടതുള്ളു.

സിനിമയുടെ കഥ എന്താണെന്നും എവിടെ തുടങ്ങി എവിടെ അവസാനിക്കും എന്നും നമുക്ക് അറിയാം. എന്നാൽ സീരിയൽ അങ്ങനെയല്ല കഥാപാത്രത്തെ മാത്രമേ നമുക്ക് അറിയൂ അതും കഥയുടെ പുരോഗതിയിൽ മാറി മറിഞ്ഞേക്കാം. ഒന്നോ രണ്ടോഎപ്പിസോഡുകൾ കൊണ്ട് തീർക്കാനുള്ളതല്ല അത്. പ്രേക്ഷകരുടെ മനസ്സിൽ എന്നും സാന്നിധ്യമായി നിൽക്കാം എന്നും താരം പറഞ്ഞു. നിരവധി പേരാണ് അർച്ചന കവിക്ക് ആശംസകളുമായി എത്തിയത്. പുതിയ സീരിയലിൽ താരത്തെ കാണാൻ കാത്തിരിക്കുകയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *