ഓണക്കസവിൽ സുന്ദരി ആയി കല്യാണി പ്രിയദർശൻ!ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത വ്യക്തി ആണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. അതുകൊണ്ട് തന്നെ സ്വാഭാവികമായി സിനിമ മേഖലയിലേക്ക് തന്നെ എത്തുകയായിരുന്നു കല്യാണി. ദുൽഖറിന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് കല്യാണി ആദ്യമായി നായികയായി എത്തുന്നത്. ഇതിന് പിന്നാലെ മരക്കാർ, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയമാണ്.

   

ഇപ്പോൾ ഓണാശംസകൾ മായി രംഗത്തുവന്നിരിക്കുകയാണ് കല്യാണി പ്രിയദർശൻ. നടി പൂർണിമയുടെ പ്രാണയിൽ നിന്നുമാണ് കല്യാണിക്ക് വേണ്ടിയുള്ള കസവ് ചുരിദാർ ഒരുക്കിയത്. ഈ ചുരിദാറിൽ അതീവ സുന്ദരി ആയിട്ടാണ് കല്യാണി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. രണ്ടു കൈകൾ നിറയെ സ്വർണ്ണ നിറത്തിൽ ഉള്ള കുപ്പിവളകളും കാതിൽ ജിമിക്കിയും മുടിയിൽ മുല്ലപ്പൂവും ധരിച് തന്നത് മലയാളി ശൈലിയിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

കല്യാണിയുടെ കുടുംബത്തിലെ എല്ലാവരും സിനിമാക്കാരാണ്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് മോഹൻലാൽ ചിത്രത്തിൽ വിഎഫ് എക്സ് ചെയ്തത് കല്യാണിയുടെ സഹോദരൻ സിദ്ധാർത്ഥ ആയിരുന്നു. ഇതിനെ ദേശീയ പുരസ്കാരവും പ്രത്യേക ജൂറി പരാമർശവും ലഭിക്കുകയുണ്ടായി. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്ക് മുൻപ് ഹൃദയം സിനിമയുടെ നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയിച്ചടങ്ങിനു കല്യാണി എത്തിയ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

ഒട്ടനവധി താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ കല്യാണി പ്രധാന ശ്രദ്ധ ആയിരുന്നു. ഒരുപാട് ആരാധകരുള്ള വ്യക്തിയാണ് കല്യാണി പ്രിയദർശൻ. 30 ലക്ഷത്തിനു മുകളിൽ ആരാധകരാണ് കല്യാണിക്ക് ഉള്ളത്.ഓണക്കോടിയിൽ തിളങ്ങി നിൽക്കുന്ന കല്യാണിയുടെ ചിത്രം ആരാധകർ ഇപ്പോൾ ഏറ്റെടുക്കുകയാണ്.ക്യൂട്ട് ആക്ടര്സ് എന്ന വിളിപ്പേര് ലഭിച്ച വ്യക്തി ആണ് കല്യാണി പ്രിയദർശൻ.ഇപ്പോൾ കൈനിറയെ സിനിമകൾ ആണ് താരത്തിനെ തേടി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *