തന്റെ രണ്ടു സുന്ദരിമാർക്കൊപ്പം ഓണാശംസകൾ പങ്കുവെച്ച് നരൈൻ.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമാതാരമാണ് നരേൻ. സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് പങ്കുവെച്ച നരേന്റെ വിശേഷം ആരാധകർ ഏറ്റെടുത്തിരുന്നു. തന്റെ വിവാഹ വാർഷികത്തോടൊപ്പം താൻ വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷവുമായി ആണ് നരേൻ സോഷ്യൽ മീഡിയയിൽ എത്തിയത്.

   

ഈ വാർത്ത ആരാധകർ ഏറ്റെടുത്തിരുന്നു. ഇരട്ടിമധുരവുമായി ആണ് അന്ന് നരേൻ പ്രത്യക്ഷപ്പെട്ടത്. ഇത്തവണ ഭാര്യക്കും മക്കൾക്കും ഒപ്പം ഉള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നരേൻ. ഒരുപാട് പ്രത്യേകതകളുള്ള ഒരു ഓണമാണ് താരത്തിനു. അതുകൊണ്ട് തന്നെ ഗംഭീരമായി തന്നെ ഓണം ആഘോഷിച്ചിരിക്കുകയാണ് താരം. ഭാര്യക്കും മക്കൾക്കും ഒപ്പം നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.

ഈ ചിത്രത്തിൽ അതീവ സുന്ദരി ആയിട്ടാണ് മകളും അമ്മയും എത്തിയിരിക്കുന്നത്. സഹനടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് നരൈൻ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കൂത്ത് എന്ന ചിത്രത്തിലാണ് ആദ്യമായി താരം വേഷമിടുന്നത്. മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന ഒട്ടനവധിനല്ല കഥാപാത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് നരൈൻ. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറുന്നത്.

മലയാള സിനിമയിൽ മാത്രമല്ല തമിഴിലും ഒട്ടേറെ ആരാധകരുള്ള വ്യക്തിയാണ് നരേൻ. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ മുരളിയായി ഇന്നും മലയാളി പ്രേക്ഷകർക്കിടയിൽ ഒരു വലിയ സ്ഥാനമുള്ള വ്യക്തിയാണ് നരേൻ.ഒരുപാട് കഥാപാത്രങ്ങൾ മികച്ചതാക്കാൻ നരന് സാധിച്ചു.ഈ അടുത്ത് ഇറങ്ങിയ വിക്രം എന്ന ചിത്രത്തിൽ ബിജോയ്‌ ആയി വളരെ മികച്ച വേഷം ആണ് താരം കൈകാര്യം ചെയ്തത്.ഒരുപാട് പേരാണ് താരത്തിനു ഓനാശംസകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *