ബാലതാരമായി വേഷമിട്ട് മലയാളി മനസ്സുകളിൽ കയറിപ്പറ്റിയ താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിൽ മാത്രമല്ല തമിഴ്ലും നിരവധി ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ താരം ബാലതാരം എന്ന ലേബലിൽ നിന്ന് മാറി നൽകി അരങ്ങേറാൻ പോവുകയാണ്. ഓ മൈ ഡാർലിംഗ് എന്ന സിനിമയിലാണ് നായികയായി താരം ആരാധകർക്ക് മുന്നിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ പൂജ കൊച്ചിയിലാണ് നടന്നത്. ബാലതാരമായി പ്രേക്ഷകർക്ക് സുപരിചിതയായ താരം കഥ തുടരുന്നു.
എന്ന ജയറാം ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. സിനിമയിൽ മമതയുടെയും ആസിഫിന്റെയും മകളുടെ കഥാപാത്രമാണ് ഇതാരും അഭിനയിച്ചത്. പിന്നീട് ഫോർ ഫ്രണ്ട്സ്, ബാവൂട്ടിയുടെ നാമത്തിൽ, അഞ്ചു സുന്ദരികൾ, നയന, ഭാസ്കർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ, വിശ്വാസം എന്നിങ്ങനെ നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ സിനിമയുടെ പൂജയ്ക്ക് താരം എത്തിയിരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഓ മൈ ഡാർലിംഗ്. ലെന, മുകേഷ്, മഞ്ജു പിള്ള, വിജയരാഘവൻ, ജോണി ആന്റണി എന്നിവരാണ് സിനിമയിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഗ്ലാമർ വേഷത്തിൽ എത്തിയിരിക്കുന്ന അനിഖയുടെ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയി മാറിയിട്ടുണ്ട്.
തമിഴിൽ മികച്ച വേഷങ്ങളാണ് താരത്തെ തേടി എത്തിയിരുന്നത്. തമിഴിലെ തല അജിത്തിനൊപ്പം രണ്ടു ചിത്രങ്ങളിലാണ് പ്രധാന വേഷം ചെയ്തു അനിഖ എത്തിയത്. ഇത് മികച്ച ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ ആവുകയും ചെയ്തു. ഇതിലൂടെ തമിഴിലും നിരവധി ആരാധകരെ സമ്പാദിക്കാൻ താരത്തിന് കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.