സിമ്പിൾ ലുക്കിൽ ആരാധകരെ ഞെട്ടിച്ചു പ്രിയ വാര്യർ.

ഒരു അഡാർ ലവ് എന്ന ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ ഒറ്റ പാട്ടിലൂടെ മലയാളികൾക്കിടയിലേക്ക് കടന്നുവന്ന താരമാണ് പ്രിയ വാര്യർ. ചിത്രത്തിലെ വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനത്തിൽ ഒരു കണ്ണിറുക്കലിലൂടെ ആണ് കോടി കണക്കിന് ആരാധകരുടെ ശ്രദ്ധ താരം പിടിച്ചുപറ്റിയത്. ഒറ്റ ദിവസം കൊണ്ട് തന്നെ പ്രിയയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ലക്ഷങ്ങൾ കടന്നു പോവുകയായിരുന്നു.

   

ഈ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് പ്രിയയെ എടുത്തത് എന്നും പിന്നീട് ഗാനം വൈറൽ ആയതോടുകൂടി പ്രിയയെയും പ്രധാന കഥാപാത്രമാക്കി സ്ക്രിപ്റ്റ് തിരുത്തുകയായിരുന്നു എന്നും ഒമർ ലുലു പറഞ്ഞിരുന്നു. ഒരുപാട് ഫോളോവേഴ്സ് ആണ് സോഷ്യൽ മീഡിയയിൽ താരത്തിനുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

കൊച്ചി കളമശ്ശേരിയിൽ ഉള്ള ഒരു ഇലക്ട്രോണിക്സ് സ്ഥാപനം പ്രിയ വാര്യർ സന്ദർശിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്. ഇതിൽ പ്രിയ വളരെ സിമ്പിൾ ആയി ആണ് വന്നത് എന്നതാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. സിമ്പിൾ കുർത്തി അണിഞ്ഞാണ് പ്രിയ എത്തിയത്. തനി നാടൻ ലുക്കിൽ മേക്കപ്പുകൾ ഒന്നും ഇല്ലാതെ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ഒരുപാട് ട്രോളുകൾ വന്നിരുന്ന താരമാണ് പ്രിയ വാര്യർ.ഇപ്പോൾ ആരാധകർ മുഴുവൻ അതിശയത്തോടെ ആണ് നോക്കുന്നത്.

നമ്മുടെ പ്രിയ വാര്യർ ആകെ മാറിപ്പോയാലോ എന്ന ടാഗ് ലൈനൊപ്പം ആണ് വീഡിയോ വന്നിരിക്കുന്നത്. മലയാള സിനിമയിൽ മാത്രമല്ല കന്നഡയിലും ഹിന്ദിയിലും വേഷമിട്ടുള്ള താരമാണ് പ്രിയ വാര്യർ. ഇപ്പോൾ മലയാള സിനിമയിലേക്ക് വീണ്ടും വരികയാണ് പ്രിയ.കൊള്ള എന്ന ചിത്രമാണ് മലയാളത്തിൽ പ്രിയയുടെ ഇറങ്ങാൻ ഇരിക്കുന്ന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *