ഒരു നാടൻ കർഷക…!!! വീട്ടിൽ കൃഷി ചെയ്തു പത്മപ്രിയ.

തെലുങ്ക് ചിത്രത്തിൽ നിന്നും കടന്നുവന്ന് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പത്മപ്രിയ. മലയാള സിനിമയുടെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളിളോടൊപ്പം തിളങ്ങി നിന്ന താരമാണ് പത്മപ്രിയ. ഒരു സമയത്ത് സിനിമയിൽ വളരെ സജീവമായി നിന്ന് പിന്നീട് സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു താരം. പിന്നീട് ബിജു മേനോൻ നായകനായ ഒരു തെക്കൻ തല്ലു കേസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

   

ആഘോഷത്തോടെയാണ് മലയാളി പ്രേക്ഷകർ ഈ തിരിച്ചുവരവ് ഏറ്റെടുത്തത്. സോഷ്യൽ മീഡിയകളിൽ അത്രകണ്ട് സജീവമല്ലാത്ത വ്യക്തിയാണ് പത്മപ്രിയ. എങ്കിലും ഇടയ്ക്ക് ചില ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ പത്മപ്രിയയുടെ ഫാൻസ്‌ ഗ്രൂപ്പിൽ വന്ന ചില ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. മുണ്ടും ഷർട്ടും ഇട്ട് നാടൻ കർഷകയായി തൂമ്പയെടുത്തു കിളക്കുന്നതും വിത്ത് നടന്നതും ആയ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഈ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. പത്മപ്രിയയുടെ ഈ ഒരു മനസ്സിനെ അഭിനന്ദിച്ചു ഒത്തിരി പേർ സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് രണ്ടു തവണ കരസ്തമാക്കിയ താരം ആണ് പത്മപ്രിയ.

പഴശ്ശി രാജ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ നിന്നും മായാതെ കിടക്കുന്ന ഒന്നാണ്. നൃത്ത വേദികളിൽ നിന്നും ആണ് പത്മപ്രിയ സിനിമയിലേക്ക് എത്തുന്നത്. നിരവധി സ്റ്റേജുകളിൽ ആണ് താരം നൃത്തം ചെയ്തിട്ടുള്ളത്. ഇപ്പോൾ ഒരു കർഷകയായി മാറീട്ടുള്ള പത്മപ്രിയയുടെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *